കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ തണ്ടൊടിഞ്ഞ് താമര! അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്.. 100 സീറ്റുകളില്‍ ലീഡ്

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനില്‍ ബിജെപിക്ക് അധികാരം നഷ്ടമാവുന്നു. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. 105 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 81 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ ലീഡ്. വസുന്ധര രാജ സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂല വോട്ടായി മാറിയിരിക്കുകയാണ്.

 rahulrajasthan-1544504829.jpg -

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കിരീടം ചൂടുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിച്ചിരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. തുടക്കത്തില്‍ വലിയ ലീഡ് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ആ നിലയില്‍ പിന്നീട് മാറ്റം വന്നു. 140 സീറ്റുകള്‍ വരെ അഭിപ്രായ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അത്തരമൊരു കുതിപ്പ് നേടാന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. അതേസമയം 110 സീറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കണക്കാക്കുന്നത്. ബിഎസ്പി 3 ഉം മറ്റ് പാര്‍ട്ടികള്‍ 15 ഉം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.രണ്ട് സീറ്റുകളില്‍ സിപിഐ ലീഡ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.


നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലാണെന്നിരിക്കെ കോണ്‍ഗ്രസ് അനുകൂല തരംഗങ്ങള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. 2014 ല്‍ ആകെയുള്ള 25 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ശീലമാണ് ഇതുവരെ തുടര്‍ന്നത്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ശവക്കുഴിതോണ്ടിയിരിക്കുകയാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

English summary
rajasthan congress leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X