കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വിദ്യാര്‍ത്ഥിയുടെ മരണം; സങ്കടം താങ്ങാനാവാതെ രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ; രാജിക്കത്ത് ഇങ്ങനെ

Google Oneindia Malayalam News

ജയ്പുര്‍: സ്‌കൂളിലെ അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ജലോറില്‍ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുമ്പോള്‍ രാജിവെച്ച് പ്രതിഷേധം അറിയിച്ച് എംഎല്‍എ. സംഭവത്തില്‍ വിഷമം സഹിക്കാനാവാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചത്. ബെറാന്‍ ആത്രു എം.എല്‍.എ പനംചന്ദ് മെഹ്വാല്‍ ആണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് സമര്‍പ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നു' എന്നാണു പനംചന്ദ് മെഹ്വാള്‍ രാജിക്കത്തില്‍ പറഞ്ഞത്. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ എംഎല്‍എ പറയുന്നു.

MLA

ആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെ

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകനെ രാജസ്ഥാന്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അടിയന്തര ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭൂമിക്കും മേലെ; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറന്ന് ദേശീയപതാക; വീഡിയോഭൂമിക്കും മേലെ; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറന്ന് ദേശീയപതാക; വീഡിയോ

കുട്ടിയുടെ മരണം രാജസ്ഥാനില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വിഷയത്തല്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചഗ് പട്ടിക ജാതി ദേശീയ കമ്മീഷന്‍ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ പോലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും

കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്വാള്‍(9)നെ ഉയര്‍ന്ന ജാതിക്കാര്‍ക്കായി വെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. അബോധാവസ്ഥയിലായ കുട്ടി ഒരാഴ്ച ആശുപത്രിയില്‍ കിടന്നശേഷമാണ് മരിച്ചത്.

English summary
Dalit boy case: Congress MLA Panachand Meghwal resigns his mla pos, his letter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X