രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത് എന്തുകൊണ്ട്; 11 സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

റായ്പൂര്‍: 1993 ന് ശേഷം ബിജെപിയും കോണ്‍ഗ്രസ്സും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഈ പതിവനുസരിച്ച് ഇത്തവണ ഊഴം കോണ്‍ഗ്രസ്സിനാണ്. അത് നടപ്പിലാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ്സും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ പാടേ തോറ്റമ്പിയ കോണ്‍ഗ്രസ്സിന് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും കൊണ്ട് തൃപ്തിയാവില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെകണ്ട എക്കാലത്തേയും വലിയ തിരച്ചടിയായിരുന്നു 2013 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്നത്. 163 സീറ്റുമായി ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ കേവലം 21 സീറ്റീലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അതിശക്തമായി ഭരണത്തില്‍ തിരിച്ചു വരും എന്നാണ് വിവിധ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

വെള്ളിയാഴ്ച്ച

വെള്ളിയാഴ്ച്ച

വെള്ളിയാഴ്ച്ചയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നില്‍ക്കുന്ന സംസ്ഥനത്ത് കാര്‍ഷിക-വികസന പ്രശ്‌നങ്ങളിലൂന്നിയുള്ള വലിയ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ബിജെപി സര്‍ക്കാറിന് കഴിഞ്ഞില്ല

ബിജെപി സര്‍ക്കാറിന് കഴിഞ്ഞില്ല

കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞില്ല, തൊഴില്ലായ്മയും രൂക്ഷമാണ്. വികസന പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് സംസാരിക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നത് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.

നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി

നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി

കോണ്‍ഗ്രസ്സ് പ്രചരണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി പ്രതിരോധിക്കാനാണ് ബിജെപിയുടെ നീക്കം. വരുന്ന രണ്ട് ദിവസങ്ങളില്‍ ബിജെപി പ്രചരണങ്ങളില്‍ സജീവമാകാന്‍ മോദി രാജസ്ഥാനില്‍ ഉണ്ട്. ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി പ്രചരണം നടത്തുന്നുണ്ടെങ്കിലും പരാജയ ഭീതി ബിജെപിയെ തുറിച്ചു നോക്കുന്നുണ്ട്.

11 സര്‍വ്വേകള്‍

11 സര്‍വ്വേകള്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി 11 സര്‍വ്വേകളാണ് രാജസ്ഥാനില്‍ ഇതുവരെ നടന്നത്. ഇതില്‍ ഒന്നു പോലും ബിജെപിയുടെ വിജയം പ്രവചിക്കുന്നില്ല. പതിനൊന്നില്‍ പതിനൊന്നും കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നാണ് ഈ പതിനൊന്ന് സര്‍വ്വേകളും വ്യക്തമാക്കുന്നത്.

അദ്യ സര്‍വ്വേ

അദ്യ സര്‍വ്വേ

2018 ആഗസ്റ്റ് 14 നാണ് സംസ്ഥാനത്തെ അദ്യ തിരഞ്ഞെടുപ്പ് സര്‍വ്വേ നടക്കുന്നത്. എബിപിന്യൂസ്-സി വോട്ടര്‍ നടത്തിയ സര്‍വ്വേയില്‍ 130 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും ബിജെപി 57 സീറ്റിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു പ്രവചിച്ചത്. ഇതേ സംഘം ഒക്ടോബര്‍ 6 ന് നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസ് വിജയം പ്രവചിക്കുന്നു (കോണ്‍ഗ്രസ്-142, ബിജെപി-86)

ന്യൂസ് നേഷന്‍

ന്യൂസ് നേഷന്‍

ഒക്ടോബര്‍ പത്താംതിയ്യതിയാണ് ന്യൂസ് നേഷന്‍ തങ്ങള്‍ നടത്തിയ സര്‍വ്വേയുടെ ഫലം പുറത്തുവിടുന്നത്. 115 സീറ്റുകള്‍ കോണ്‍ഗ്രസ് കരസ്ഥമാക്കുമെന്ന് പ്രവചിച്ച സര്‍വ്വേ ബിജെപി 73 സീറ്റുകള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. 42 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു സര്‍വ്വേ ഫലം.

ടൈംസ് നൗസ്-വാര്‍റൂം സ്ട്രാജീസ്

ടൈംസ് നൗസ്-വാര്‍റൂം സ്ട്രാജീസ്

ടൈംസ് നൗസ് വാര്‍റൂം സ്ട്രാജീസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ബിജെപി 75 സീറ്റിലേക്ക് ഒതുങ്ങുമെന്നും കോണ്‍ഗ്രസ് 115 സീറ്റോടെ അധികാരം പിടിക്കുമെന്നും വ്യക്തമാക്കുന്നു. ടൈംസ് നൗസ് ക്രോം ഡിഎമ്മുമായി നടത്തിയ സര്‍വ്വേയിലും 102 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കുന്നു.

സ്‌പൈക് മീഡിയ

സ്‌പൈക് മീഡിയ

സ്‌പൈക് മീഡിയ നടത്തിയ സര്‍വ്വേയുടെ ഫലം പുറത്തുവരുന്നത് ഒക്ടോബര്‍ 30നാണ്. 118 സീറ്റാണ് കോണ്‍ഗ്രസ്സിന് സ്‌പൈക് മീഡിയ പ്രവചിക്കുന്നത്. ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപി കേവലം 78 സീറ്റ് മാത്രം നേടുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

ഇന്ത്യാ-ടിവി സിന്‍എക്‌സ് സര്‍വ്വേ

ഇന്ത്യാ-ടിവി സിന്‍എക്‌സ് സര്‍വ്വേ

നവംബര്‍ ഒന്നിന് ഇന്ത്യാ-ടിവി സിന്‍എക്‌സ് സര്‍വ്വേ പുറത്തുവന്നപ്പോഴും ട്രെന്‍ഡില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിന് 115 ഉം ബിജെപിക്ക് 75 സീറ്റുമാണ് സര്‍വ്വേ പ്രവചിക്കുന്നത്. പിറ്റേ ദിവസം വന്ന എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വ്വേ ഫലമാണ് കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ മുന്നേറ്റം പ്രവചിച്ചത്.

200 സീറ്റുകളില്‍

200 സീറ്റുകളില്‍

സംസ്ഥാനത്ത് ആകെയുള്ള 200 സീറ്റുകളില്‍ 145 സീറ്റും കോണ്‍ഗ്രസ് കരസ്ഥമാക്കും എന്നാണ് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വ്വെ ഫലം പറയുന്നത്. 90 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ 55 മാത്രമാണ് ബിജെപിക്ക ലഭിക്കുക.

കോണ്‍ഗ്രസ്-115

കോണ്‍ഗ്രസ്-115

നവംബര്‍ ഒന്നിന് പുറത്തുവന്ന ഇന്ത്യാടിവി-സിഎന്‍എക്‌സ് സര്‍വ്വേയുടെ ഫലം ഇങ്ങനെ. ബിജെപി-75, കോണ്‍ഗ്രസ്-115, മറ്റുള്ളവര്‍-10. പിറ്റേദിവസം പുറത്തുവന്ന എബിപി ന്യൂസ് സി വോട്ടര്‍ സര്‍വ്വേഫലം വീണ്ടും കോണ്‍ഗ്രസ്സ് വിജയം പ്രവചിക്കുന്നു. കോണ്‍ഗ്രസ്-145, ബിജെപി 55, മറ്റുള്ളവര്‍ 5.

ഭൂരിപക്ഷം

ഭൂരിപക്ഷം

ഗ്രാഫിനിലെ നടത്തിയ സര്‍വ്വേയില്‍ കോണ്‍ഗ്രസ്സിന് 119 സീറ്റും ബിജെപിക്ക് 71 സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 10 സീറ്റിലേക്ക് ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസ്സിന് 38 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഗ്രാഫിനിലെ നടത്തിയ സര്‍വ്വേ പ്രവചിക്കുന്നത്.

അവസാനമായി

അവസാനമായി

അവസാനമായി എബിപി ന്യൂസ്-സീ വോട്ടറും നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് ഉറപ്പിക്കുന്നു. 110 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലും 71 സീറ്റുമായി ബിജെപി പ്രതിപക്ഷത്തും തുടരേണ്ടി വരുമെന്നാണ് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

തെളിയും

തെളിയും

ഈ സര്‍വ്വേകളെലെല്ലാം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കൂടി ബലത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരാണങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഫലമാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തുവരുന്നതോടെ സര്‍വ്വേഫലങ്ങളെല്ലാം തെറ്റാണെന്ന് തെളിയുമെന്നാണ് ബിജെപി അഭിപ്രാപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+