കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് തടഞ്ഞയാളെ മുനിസിപ്പല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുകൊന്നു

  • By Anwar Sadath
Google Oneindia Malayalam News

പ്രതാപ്ഗഡ്: രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ മധ്യവയസ്‌കനെ മുനിസിപ്പല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. സ്ത്രീകള്‍ പരസ്യമായി മലവിസര്‍ജ്ജനം ചെയ്യുന്ന സ്ഥലത്തെടുത്തെത്തിയ ജീവനക്കാര്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ സഫര്‍ ഖാന്‍ (55) ആണ് കൊല്ലപ്പെട്ടത്. ചേരി പ്രദേശത്തായിരുന്നു സംഭവം.

ട്രൈബല്‍ ജില്ലയില്‍ പ്രതാപ് ഗഡ് മുനിസിപ്പല്‍ ഏരിയയിലാണ് സംഭവം. സഫര്‍ ഖാന്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. പ്രഭാത സന്ദര്‍ശനത്തിനെത്തിയ ജീവനക്കാര്‍ സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊതു കക്കൂസ് പണിയാന്‍ സഫര്‍ ഖാന്‍ നേരത്തെ തന്നെ മുനിസിപ്പല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

photographyday

മര്‍ദ്ദനത്തിന്റെ ശബ്ദംകേട്ട് തങ്ങള്‍ ഓടിയെത്തുമ്പോള്‍ സഫര്‍ അവശനിലയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പലതവണ ജില്ലാ അധികാരികള്‍ക്ക് സഫര്‍ഖാന്‍ പൊതു കക്കൂസിനുവേണ്ടി ആവശ്യം ഉന്നയിച്ചിരുന്നതായി സഹോദരന്‍ വ്യക്തമാക്കി.

സഫര്‍ ഖാന്റെ മരണത്തില്‍ ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. ജില്ലാ കളക്ടറോ ഭരണാധികാരിളോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
Rajasthan govt officials lynch man for objecting to their photographing women defecating in open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X