കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമ ബംഗാളിലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 21 കാരനായ ജൂനിയര്‍ ഡോക്ടര്‍ക്ക് ലക്ഷണമായി പനിയുണ്ടായിരുന്നുവെന്നും തുടര്‍ന്ന ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനക്കായി അയച്ചുവെന്നും തുടര്‍ന്നാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നത്.
സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍
ഒമൈക്രോണ്‍ സ്ഥിരീകരിച്ച ജൂനിയരര് ഡോക്ടറെ കൊല്കത്തയിലെ ബേലേഘട്ട ആശുപത്രിയിലേക്ക് മാറ്റി. നാജിയ ജില്ലയിലെ കൃഷ്ണനഗറില്‍ നിന്നുള്ളയാളാണ് ഈ ജൂനിയര്‍ ഡോക്ടര്‍. ഇദ്ദേഹം വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. അബുദാബിയില്‍ നിന്നും എത്തിയ ഏഴ് വയസ് കാരനാണ് സംസ്ഥാനത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 23ന് രണ്ട് പേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഒരാള്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും എത്തിയവര്ക്കാണഅ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
പശ്ചിമബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകല്‍ ഒമൈക്രോണ്‍ ജനിതക പരിശോധനക്കായി ലീബിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇത് മൂന്നാം വകഭേദമാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് 115 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 108 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 38, കേരളത്തില്‍ 37 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കൂടുതല്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ കണക്ക്.
ക്രിസ്മസ് ആഘോഷ നിറവിൽ അബുദാബി പ്രവാസികൾ; പുതുവർഷവും പൊളി പൊളിക്കും
രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയകേസുകള്‍ സ്തിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 21 കേസുകളിലെ 11 കേസുകള്‍ ജയ്പൂരിലും, അജ്മീരില്‍ 6, ഉദയ്പൂര്‍ മൂന്ന്, മഹാരാഷ്ട്ര 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. അഞ്ച് പേര് വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേര് യാത്രക്കാരുമായി പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. ഈ മൂന്ന് പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും അവരെ നിരീക്ഷണത്തിലാക്കിയെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ രാജസ്ഥാനില്‍ 43 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 11 കേസുകള്‍ ജയ്പൂരിലും, അജ്മീരില്‍ 6, ഉദയ്പൂര്‍ മൂന്ന്, മഹാരാഷ്ട്ര 1 എന്നിങ്ങനെയാണ് കേസുകള്‍.
ലുധിയാന കോടതിയിലെ സ്ഫോടനം; പിന്നില്‍ പാക്കിസ്ഥാന് ഗ്രൂപ്പുകളെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്
നേരത്തെ കെനിയയില്‍ നിന്നെത്തിയ 27 കാരിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. അവരുടെ കുടുംബത്തിലെ ഒമ്പത് പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് അവരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവായതിനാല്‍ അവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.