മഹാറാണ പ്രതാപ് അക്ബറിനെ തോല്‍പ്പിച്ചു; രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ചരിത്രം മാറ്റിയെഴുതുന്നു
ജയ്പൂര്‍: ചരിത്രം ഹിന്ദുക്കള്‍ക്ക് അനുകൂലമാക്കാന്‍ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ അത് മാറ്റിയെഴുതുന്നു. ഹല്‍ദിഘാട്ടി യുദ്ധത്തില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ മഹാറാണ പ്രതാപ് തോല്‍പ്പിച്ചതായാണ് പുതിയ രീതിയില്‍ ചരിത്രമെഴുതുന്നത്. ഇക്കാര്യം അടുത്തുതന്നെ രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ ഉല്‍പ്പെടുത്തും.
കൂടുതല്‍ തെളിവുകളും മഹാറാണ പ്രതാപിന്റെ വിജയത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നതെന്നാണ് ചരിത്രം മാറ്റുന്നവരുടെ വാദം. മേവാര്‍ രാജ്യത്തെ രാജാവായിരുന്ന റാണാ പ്രതാപ് തന്റെ ഗറില്ലാ യുദ്ധത്തിലൂടെ മുഗളന്മാരെ തറപറ്റിച്ചെന്ന് ഇവര്‍ പറയുന്നു. ചരിത്രം മാറ്റിയെഴുതി ഇതാണ് യാഥാര്‍ഥ്യം എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലാണ്.

ആര്‍എസ്എസ് ശ്രമത്തോട് പ്രതികരിക്കാന്‍ ചരിത്രകാരനും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഇര്‍ഫാന്‍ ഹബീബ് വിസമ്മതിച്ചു. അവര്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നത് പഠിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രതികരണം മറ്റൊരു രീതിയിലാണ് പിന്നീട് പ്രചരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകത്തില്‍ പറയുന്നത് പ്രതാപ് അക്ബറിനോട് പരാജയപ്പെട്ടെന്നാണ്. എന്നാല്‍ ഇത്തരം ചരിത്രത്തിന് നിരക്കാത്ത കാര്യം പഠിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവനാനി പറയുന്നു. അക്ബര്‍ യുദ്ധത്തില്‍ ജയിച്ചിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ആറുതവണ വീണ്ടും യുദ്ധം ചെയ്തതെന്നും വസുദേവ് ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications