കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ മുന്നിലിട്ട് പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Google Oneindia Malayalam News

ജയ്പൂര്‍: കോളിളക്കം സൃഷ്ടിച്ച അല്‍വാര്‍ കൂട്ടബലാല്‍സംഗ കേസില്‍ വിചാരണ കോടതി വിധി പറഞ്ഞു. അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 19കാരിയായ ദളിത് യുവതിയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതാണ് കേസ്. പോലീസ് നടപടി വൈകിയ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചപിച്ചതോടെയാണ് ദേശീയതലത്തില്‍ കേസ് ചര്‍ച്ചയായത്. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പോലീസ് കേസെടുക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. യുപിയിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് രാജസ്ഥാനിലെ കേസില്‍ വിധി വന്നിരിക്കുന്നത്.

-

രാജസ്ഥാനിലെ അല്‍വാറില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് സംഭവം. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചായിരുന്നു പീഡനം. ഭര്‍ത്താവിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പ്രതികളിലൊരാള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് ഇടപെടല്‍ വേഗത്തിലാക്കിയത്. പട്ടിക ജാതിക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമം പ്രകാരമാണ് കേസെടുത്തത്. പ്രത്യേക കോടതിയിലായിരുന്നു വിചാരണ. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് നടപടി വേഗത്തിലാക്കുകയും കേസെടുത്ത് 16 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ആറ് പേരാണ് അക്രമം നടത്തിയത്. അഞ്ച് പേര്‍ പീഡിപ്പിച്ചു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വ്യക്തമാണ്. വീഡിയോ എടുത്തയാള്‍ യുവതിയെ ആക്രമിച്ചില്ല. പണം തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 10000 രൂപയാണ് ആവശ്യപ്പെട്ടത്.

ചോട്ടി ലാല്‍, ഹന്‍സ്‌രാജ് ഗുര്‍ജാര്‍, അശോക് കുമാര്‍ ഗുര്‍ജാര്‍, ഇന്ദ്രജ് സിങ് ഗുര്‍ജാര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. കലാപം, നിയമവിരുദ്ധമായി ഒത്തുചേരല്‍, മനപ്പൂര്‍വം ആക്രമിക്കല്‍, സ്വത്ത് അപഹരിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാല്‍സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൂടാതെ പട്ടിക ജാതി-വര്‍ഗ നിയമത്തിലെ വകുപ്പുകളും ചേര്‍ത്തു. ഐടി വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു. കേസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്പി രാജീവ് പച്ചാറിനെയും തനഗാസി പോലീസ് ഓഫീസര്‍ സര്‍ദാര്‍ സിങിനെയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
Rajasthan’s Alwar Gang Rape case: All accused sentenced for life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X