Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രത്യയ ശാസ്ത്രം വിവരിക്കാന്‍ രാജസ്ഥാന്‍ സര്‍വ്വകലാശാല; ആവശ്യം എംഎ ചോദ്യപ്പേപ്പറില്‍

രാജ്‌കോട്ട്: ബിജെപിയുടെ പ്രത്യയശാസത്രം വിവരിക്കാനാവശ്യപ്പെട്ട ചോദ്യപ്പേപ്പര്‍ ബിജെപിക്ക് തലവേദനയാവുന്നു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ എംഎ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ചോദ്യപ്പേപ്പറിലാണ് വിവാദ ചോദ്യമുള്ളത്. 20 പേര്‍ക്കുള്ള രാജസ്ഥാനി ഭാഷയിലുള്ള പരീക്ഷയ്ക്കുവേണ്ടിയാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോദ്യപ്പേപ്പര്‍ വഴി വിദ്യാത്ഥികളെ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാനുള്ള സര്‍വ്വകലശാലയുടെ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പാര്‍ട്ടി പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ്മ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് സാദിഖ് ചൗഹാന്‍ അറിയിച്ചു. 'വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ആവശ്യപ്പെട്ട അദ്ദേഹം പാര്‍ട്ടി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനാണ് ബിജെപി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതായും കുറ്റപ്പെടുത്തി. അതേസമയം വിവാദ ചോദ്യപേപ്പറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജെപി സിംഗാളിന്റെ പ്രതികരണം. വിവാദ ചോദ്യത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

bjp

പരീക്ഷയെഴുതാന്‍ എത്തിയവരില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള രണ്ട് പേര്‍ ചോദ്യത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതായി പരീക്ഷാ ചുമതലയുണ്ടായിരുന്ന റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. ഗോപാല്‍ ശരണ്‍ ഗുപ്ത പറഞ്ഞു. പ്രതിഷേധം സര്‍വ്വകലാശാല അധികൃതരെ അറിയിക്കാന്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം സെന്റര്‍ ഫോര്‍ രാജസ്ഥാന്‍ സ്റ്റഡീസിന്റെ ഡയറക്ടറായ കൃഷ്ണ ഗോപാല്‍ ശര്‍മ്മ ചോദ്യപ്പേപ്പര്‍ വിവാദത്തോട്് പ്രതികരിക്കാന്‍ തയ്യാറായില്ല. ചോദ്യപേപ്പറിലെ പാര്‍ട്ട് 3 വിഭാഗത്തിലെ 20 മാര്‍ക്കിന്റെ ചോദ്യമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ഉറുദു എഴുത്തുകാരുടെ രചനകളും മുസ്ലിം കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്ന രചനകളും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം നേരത്തെ വിവാദത്തിന് വഴിവെച്ചിരുന്നു. വിദേശ എഴുത്തുകാരുടെ കവിതകളും അധ്യായങ്ങളും പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കാനും രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേര് പാഠപുസ്തകങ്ങളില്‍ നീക്കാനും ശ്രമം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+