രജനീകാന്ത് സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം...!! പുതിയ പാര്‍ട്ടിക്ക് കൂറ് കാവിയോടോ ??

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേസനം ഏതാണ്ട് തീരുമാനമായ മട്ടാണ്. ഡിസംബറിലെ ജന്മദിനത്തില്‍ താരം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം താരത്തിന്റെ പാര്‍ട്ടിക്ക് ചായ്വ് ബിജെപിയോട് ആയിരിക്കുമോ എന്ന സംശയം ഉണര്‍ത്തുന്ന സംഭവ വികാസങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. സംഘപരിവാര്‍ നേതാക്കളുമായി രജനീകാന്ത് ചെന്നെയില്‍ കൂടിക്കാഴ്ച നടത്തി.

പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

സംഘപരിവാര്‍ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളുമായാണ് രജനീകാന്ത് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. നേതാക്കളായ രവി കുമാര്‍, അര്‍ജുന്‍ സമ്പത്ത് എന്നിവരുമായി ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു.

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

ചെന്നൈയില്‍ രജനീകാന്തിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാക്കള്‍ അറിയിച്ചു.

ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയം

കഴിഞ്ഞ 50 വര്‍ഷമായി തമിഴ്‌നാട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയിലാണ്. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും രജനീകാന്ത് രക്ഷിക്കുമെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

താരം തയ്യാറെടുപ്പിൽ

താരം തയ്യാറെടുപ്പിൽ

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ പിടിയിലാണെന്ന് രജനീകാന്ത് പറഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് താരം പറഞ്ഞതായും നേതാക്കള്‍ വെളിപ്പെടുത്തുന്നു.

സ്വന്തം പാർട്ടി

സ്വന്തം പാർട്ടി

പറഞ്ഞ് കേട്ടത് പോലെ ബിജെപിക്കൊപ്പമോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമോ ആവില്ല രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. അത് സ്വന്തം പാര്‍ട്ടിയുമായിട്ടാവുമെന്നാണ് ഉറപ്പായിരിക്കുന്നത്. വരുന്ന ഓഗസ്റ്റില്‍ രജനീകാന്ത് തന്റെ ആരാധകരുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നും തീരുമാനമെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്.

യുദ്ധം വരുമ്പോൾ കാണാം

യുദ്ധം വരുമ്പോൾ കാണാം

മെയ് മാസം തന്റെ ആരാധകരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട അന്നത്തെ പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആദ്യമായി താരം ചില സൂചനകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. യുദ്ധം വരികയാണെങ്കില്‍ അപ്പോള്‍ കാണാം എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

English summary
Rajinikanth 'will consider joining politics,' says Hindu Makkal Katchi
Please Wait while comments are loading...