ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ സ്‌റ്റൈല്‍ മന്നന്‍... പിറന്നാള്‍ ദിനത്തില്‍ അത് സംഭവിക്കും

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സ്‌റ്റൈല്‍ മന്നനും സൂപ്പര്‍ താരവുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സജീവമാണ്. രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുമോയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ ഏറക്കുറെ സ്ഥിരീകരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

തന്റെ 67ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടക്കത്തില്‍ സ്വന്തമായി ഒരു പാര്‍ട്ടി തന്നെ രൂപീകരിക്കാനാണ് രജനിയുടെ നീക്കമെന്നും ഭാവിയില്‍ അതു ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന. ഈ വര്‍ഷമാദ്യം മുതല്‍ തന്നെ രജനിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ബിജെപി എല്ലാ അടവുകളും പയറ്റിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്ന നിലപാടിലായിരുന്നു രജനി.

2

തമിഴ് സിനിമയില്‍ രജനിയുടെ സമകാലികനായ സൂപ്പര്‍ താരം കമല്‍ഹാസനും അടുത്തിടെ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന നല്‍കിയിരുന്നു. പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കമല്‍ പറഞ്ഞിരുന്നു. പക്ഷെ ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പുതിയൊരു ആപ്പ് പുറത്തിറക്കിയാണ് കമല്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

3

രജനിയേക്കാള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയും പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് കമല്‍. എഐഡിഎംകെയെക്കുറിച്ചും മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുമെല്ലാം നോട്ട് നിരോധനത്തെക്കുറിച്ചുമെല്ലാം കമല്‍ അഭിപ്രായം പറഞ്ഞിരുന്നു. മെര്‍സല്‍ സിനിമയ്‌ക്കെതിരേ പ്രതികരിച്ചതിനു ബിജെപി ഉലകനായകനെ വേട്ടയാടുകയും ചെയ്തിരുന്നു.

English summary
Superstar Rajinikanth may announce his political plunge when he celebrates his 67th birthday on December 12.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്