രജനികാന്ത് മാതോശ്രീയില്‍; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച... ബാല്‍താക്കറെയുടെ അനുയായി എന്ന് നേതാവ്

മുംബൈ: സൂപ്പര്‍ താരം രജനികാന്ത് ശിവസേന നേതാവ് ബാല്‍ താക്കറെയുമായി ചര്‍ച്ച നടത്തി. മുംബൈയിലെ ബാന്ദ്രയിലുള്ള താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ബാല്‍ താക്കറെയുടെ അടുത്ത അനുയായിയായിരുന്നു രജനികാന്ത് എന്നും സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് താരം വന്നതെന്നും ഒരു ശിവസേന നേതാവ് പ്രതികരിച്ചു. രജനികാന്തും ഉദ്ധവ് താക്കറെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാതോശ്രീയിലെത്തിയ രജനിയെ ഉദ്ധവ് താക്കറെ, ഭാര്യ രശ്മി, മക്കളായ ആദിത്യ, തേജസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രജനിയെ സ്വീകരിച്ച ഫോട്ടോ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആദിത്യ താക്കറെ ട്വിറ്ററില്‍ പങ്കുവച്ചു. മാതോശ്രീയിലേക്ക് വീണ്ടുമെത്തിയ രജനിയെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയാണ് ആദിത്യയുടെ ട്വീറ്റ്. 2010 ഒക്ടോബറില്‍ രജനികാന്ത് മാതോശ്രീയില്‍ എത്തിയിരുന്നു. ബാല്‍ താക്കറെയുമായി ചര്‍ച്ച നടത്താനായിരുന്നു ഇത്.
കഴിഞ്ഞ ജനുവരിയില്‍ രജനികാന്ത് ആന്ധ്രപ്രദേശിലെത്തി ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആന്ധ്രയില്‍ രജനി നടത്തിയ സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം എന്നാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. നേരത്തെ ചന്ദ്രബാബു നായിഡുവുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്ന വ്യക്തി കൂടിയാണ് രജനികാന്ത്.

രജനികാന്ത് തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ഉപേക്ഷിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നത്. അനാരോഗ്യം കാരണമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയത്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. പവന്‍ കല്യാണ്‍ മുഖേനയാണ് ഇതിന് നീക്കം നടത്തുന്നത്.
എന്തുകൊണ്ട് താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി എന്ന് രജനികാന്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡോക്ടറുടെ നിര്‍ദേശം കണക്കിലെടുത്താണ് പിന്മാറിയതെന്ന് അദദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശം ലംഘിച്ച് രാഷ്ട്രീയത്തിലിറങ്ങാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് ഏറെ വിഷമിച്ചാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചതെന്നും രജനികാന്ത് വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications