രജനീകാന്തിനു രക്ഷയില്ല!! ഭീഷണി....അതു ചെയ്താല്‍, പറഞ്ഞത് അയാള്‍.....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സ്റ്റൈല്‍ മന്നനും സൂപ്പര്‍ താരവുമായ രജനീകാന്തിനു ഭീഷണി. അധോലോക നായകനായ ഹാജി മസ്താനായി അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് രജനിക്ക് മുന്നറിയിപ്പ് ലഭിച്ചത്. പ്രമുഖ സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ സിനിമയിലാണ് രജനി ഹാജി മസ്താനാവുന്നത്.

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ തിരിച്ചുവരും!!! 10 കോടി തന്നാലും ഇല്ലെന്ന് സന്ദേശം!! അയച്ചത്......

ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍!

മുന്നറിയിപ്പ് നല്‍കിയത്

ഹാജി മസ്താന്റെ ദത്തുപുത്രനായ സുന്ദര്‍ ശേഖറാണ് രജനിക്കു വക്കീല്‍ നോട്ടീസ് അയച്ചത്. തന്റെ പിതാവിനെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെടാണ് നോട്ടീസ് അയച്ചത്.

രാഷ്ട്രീയ നേതാവ്

അറിയപ്പെടുന്ന ഒരു ദേശീയ രാഷ്ട്രീയ നേതാവിനെയാണ് കള്ളക്കടത്തുകാരനും അധോലോക നായകനായും ചിത്രീകരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. അത്തരം നീക്കം രജനിയോ സംവിധായകനോ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ശേഖര്‍ വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നു.

ശിക്ഷ അനുഭവിച്ചിട്ടില്ല

കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസില്‍പ്പോലും ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും ഹാജി മസ്താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ശേഖര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമനടപടി

ഭാരതീയ മൈനോറിറ്റീസ് സുരക്ഷ മഹാസംഘിന്റെ സ്ഥാപകനാണ് ഹാജി മസ്താന്‍. വലിയൊരു രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹത്തിനു പിന്നിലുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൊടുംകുറ്റവാളിയായി ചിത്രീകരിക്കുന്നതിനെതിരേ അണികള്‍ക്കിടയില്‍ രോഷമുണ്ട്. ഹാജി മസ്താനെ കുറ്റവാളിയായി ചിത്രീകരിക്കുന്ന സിനിമയെടുത്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ശേഖര്‍ നോട്ടീസില്‍ വിശദമാക്കി.

യഥാര്‍ഥ കഥ

ഹാജി മസ്താന്റെ യഥാര്‍ഥ ജീവിതകഥ പറഞ്ഞുതരാന്‍ താന്‍ തയ്യാറാണെന്നും വേണമെങ്കില്‍ സിനിമ താന്‍ തന്നെ നിര്‍മിക്കുമെന്നും ശേഖര്‍ പറഞ്ഞു.

തമിഴ് വംശജന്‍

തമിഴ് വംശജനായ ഹാജി മസ്താന്‍ മിര്‍സ എട്ടു വയസ്സുള്ളപ്പോഴാണ് കുടുംബത്തൊടൊപ്പം മുംബൈയില്‍ താമസമാക്കുന്നത്. നന്നായി തമിഴ് സംസാരിക്കാന്‍ അറിയാവുന്ന ഹാജി മസ്താന്‍ പിന്നീട് കൊടും കുറ്റവാളികളായ കരീം ലാല, വരദരാജന്‍ മുദലിയാര്‍ എന്നിവരുമായി ചേര്‍ന്ന് കള്ളക്കടത്തിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സജീവമാവുകയായിരുന്നു.

 സ്റ്റൈലിഷ്

വളരെ സ്റ്റൈലിഷായാണ് ഹാജി മസ്താന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കാറുള്ള അദ്ദേഹം വെള്ള ഷൂവാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല വില കൂടിയ സിഗററ്റുകള്‍ ഹാജി മസ്താന്റെ വീക്‌നെസായിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ഹിന്ദി സിനിമയില്‍ അജയ് ദേവ്ഗണ്‍ ഹാജി മസ്താനായി അഭിനയിച്ചിട്ടുണ്ട്.

English summary
Haji Mastan's adopted son sends legal notice to rajinikanth. He asked Rajinikanth not to depict Haji Mastan as a ‘smuggler and an underworld don’.
Please Wait while comments are loading...