45ാം വയസില്‍ തോന്നാത്തത് 68ാം വയസിലോ! കൈയടി ഏറ്റുവാങ്ങി സ്‌റ്റൈല്‍മന്നന്റെ മരണമാസ് പ്രസംഗം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരെ സംബന്ധിച്ച് പുതുവത്സരം സമ്മാനത്തിനു തുല്യമാണ്. ജനിയുടെ സിനിമകളിലേതു പോലെ കയ്യടികൾ നേടുന്ന പഞ്ച് ഡയലോഗുകളുമായാണ് ആരാധകവൃന്ദത്തെ അദ്ദേഹം കൈയിലെടുത്തത്. രജനീയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് ജനത ആഘോഷിക്കുകയാണ്. നഗരവീഥികളിൽ ആരാധകർ പാട്ടും നൃത്തവുമായി ആഘോഷിക്കുകയാണ്.

എംജിആറിനും തലൈവിക്കും പകരക്കാരനാവാൻ രജനിക്കാവില്ല; ജയ തങ്ങളുടെ 'അമ്മ', താരത്തെ തള്ളി ദിനകരൻ

തന്റെ രാഷ്ട്രീയ പ്രവേശനം ഇപ്പോഴത്തെ അവസ്ഥയിൽ അനിവാര്യമാണെന്നും രജനി പറഞ്ഞു. പദവിയോ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചോ അല്ല താൻ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതെന്നും രജനിപറഞ്ഞു. നിലവിൽ തമിഴ്നാട്ടിൽ തുടരുന്ന രാഷ്ട്രീയ രീതികളിൽ തനിക്കു അതൃപ്തിയുണ്ടെന്നും താരം പറഞ്ഞു. അതിനാൽ തന്നെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി രൂപീകരിച്ച് എല്ലാ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാന്ന് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രജനി പറഞ്ഞു. കൂടാതെ താരത്തിന്റെ ഇടിവെട്ട് സിനിമ ഡയലോഗ് പോലെ തന്നെയായിരുന്നു കോടമ്പകത്ത് നടന്ന സ്‌റ്റൈല്‍മന്നന്റെ മാസ് പ്രസംഗംവും.

ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക

 അധികാരത്തിനോട് ആർത്തിയില്ല

അധികാരത്തിനോട് ആർത്തിയില്ല

പദവിയോ സ്ഥാനങ്ങൾ പ്രതീക്ഷിച്ചല്ല താൻ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്തത്. അധികാര കസേര വേണമെങ്കിൽ തനിയ്ക്ക് 1994 ൽ തന്നെ ലഭിക്കുമായിരുന്നു. 45 വയസില്‍ തോന്നാത്ത മോഹം 68 വയസില്‍ തനിക്കുണ്ടാവുമൊയെന്നും രജനി ചോദിച്ചു. സത്യം, നീതി, നിഷ്പക്ഷത, ജനസേവനം, അഴിമതിരഹിതം എന്നിവയാണ് തന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ടുള്ള ലക്ഷ്യം. രാഷ്ട്രീയത്തെ തനിക്കു ഒരു തരത്തിലും ഭയമില്ലെന്നും താരം പറഞ്ഞു.

ജാതി രാഷ്ട്രീയം താൽപര്യമില്ല

ജാതി രാഷ്ട്രീയം താൽപര്യമില്ല

ജാതിമത രാഷ്ട്രീയത്തോട് തനിയ്ക്ക് താൽപര്യമില്ലെന്നും രജനി അറിയിച്ചിട്ടുണ്ട്. ഒരു ആധ്യാത്മീക രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്നും നടുകടലില്‍ ഇറങ്ങി മുത്തെടുക്കുന്നത് പോലെയാണ് രാഷ്ട്രീയ പ്രവര്‍ത്തനംമെന്നും സൂപ്പാർസ്റ്റാർ വ്യക്തമാക്കി. ഇതിന് തമിഴ് മക്കളുടെയും ദൈവത്തിന്റെ പിന്തുണവേണമെന്നും താരം പറഞ്ഞു. ഇപ്പോൾ രാഷ്ട്രീയത്തിലേയ്ക്ക് വരാനുള്ള പറ്റിയ സമയമാണ്. ഇപ്പോഴെങ്കിലും വന്നില്ലെങ്കില്‍ എന്റെ ജനത എന്നോട് പൊറുക്കില്ലെന്നും താരം പറഞ്ഞു.

 തമിഴ്നാട്ടിൽ കൊള്ള ഭരണം

തമിഴ്നാട്ടിൽ കൊള്ള ഭരണം

കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് തന്നെ ഇത്തരത്തിൽ പ്രേരിപ്പിച്ചത്. നമ്മുടെ നാടിനെ നോക്കി മറ്റു സംസ്ഥാനങ്ങൾ ചിരിക്കുകയാണ്. രാജഭരണകാലത്തു ജനങ്ങളെ കൊള്ളയടിച്ചു. എന്നാൽ അത് ജനാധിപത്യം വന്നപ്പോഴും തുടരുകയാണ്. ജനങ്ങളെ നേതാക്കന്മാര്‍ കൊള്ളയടിക്കുകയാണെന്നും രജനി പറഞ്ഞു. എനിക്ക് പിന്തുടരുന്നവരെയല്ല വേണ്ടത്. നാടിനെ, ജനങ്ങളെ കാക്കുന്ന കാവലാളുകളാണ് വേണ്ടത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അവര്‍ക്ക് കിട്ടണം. അഴിമതിയും അനീതിയും ചോദ്യം ചെയ്യുന്ന കാവലാളുകളാണ് വേണ്ടത്. ആ കാവലാളുകളെ നിയന്ത്രിക്കുന്ന ഒരാളായിരിക്കും ഞാനെന്നും താരം പറഞ്ഞു.

 ഫാൻസിനെ രംഗത്തിറക്കും

ഫാൻസിനെ രംഗത്തിറക്കും

ഫാന്‍സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്തവരും ഇല്ലാത്തവരും ഉണ്ട്. ചെയ്യാത്തവരെ റജിസ്റ്റര്‍ ചെയ്യിക്കണം. എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും ഫാന്‍സ് അസോസിയേഷന്‍ വേണം. ഇവരായിരിക്കണം ജനങ്ങളെ, സംരക്ഷിക്കാന്‍ പടയാളികളായി ഇറങ്ങേണ്ടത്. അഴിമതി അന്യായവും മാത്രമുള്ള കുളമായ രാഷ്ട്രീയത്തിലല്ല നമ്മള്‍ ഇറങ്ങേണ്ടത്. അധികാരത്തില്‍ വരുന്നതിനു മുമ്പ് നമ്മള്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന കാര്യങ്ങള്‍ മൂന്നു വര്‍ഷത്തിനകം ചെയ്തില്ലെങ്കില്‍ നമ്മള്‍ രാജിവയ്ക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Rajinikanth tsunami has finally hit Tamil Nadu and political corridors alike and how. Superstar Rajinikanth in a thunderous declaration today at Chennai's Raghavendra Mandapam said loud and clear, "I am entering politics."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്