കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം; പ്രതികള്‍ ജയിലില്‍ തന്നെ

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്.

ഇത്രയും സങ്കീര്‍ണവും അപൂര്‍വ്വ സ്വഭാവമുള്ളതുമായ കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത് ആദ്യമായിട്ടാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ച് ഭരണഘടനാ ബഞ്ചിന് കേസ് വിട്ടത്. ജീവപര്യന്തം തടവിന്റെ കാലാവധി, വധശിക്ഷ ഇളവ് ചെയ്ത പ്രതികളെ വെറുതെ വിടണോ, കേന്ദ്രമാണോ സംസ്ഥാനമാണോ ഇക്കാര്യങ്ങള്‍ തീരുമാനിക്കുക എന്നിങ്ങനെയുള്ള സംശയങ്ങളും കോടതി പരിഗണിച്ചു.

rajiv-gandhi

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ അകാരണമായി വൈകി എന്ന വാദം പരിഗണിച്ചാണ് സുപ്രീം കോടതി പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ റദ്ദാക്കിയത്. ഈ വിധിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടിയന്തര മന്ത്രിസഭ യോഗം വിളിച്ച് പ്രതികളെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ക്രമവിരുദ്ധമായാണ് ജയലളിത സര്‍ക്കാര്‍ നടപടിയെടുത്തത് എന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ച മൂന്ന് പ്രതികളേയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികളേയും ജയില്‍ മോചിതരാക്കാനായിരുന്നു ജയലളിത തീരുമാനമെടുത്തത്. ഈ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച രാജീവ് ഗാന്ധി വധത്തിലെ പ്രതികള്‍ ജയില്‍ മോചിതരാകുന്ന കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് പ്രത്യേക ഭരണഘടനാ ബഞ്ചാണ്.

English summary
Rajiv Gandhi assassins to stay in jail. Supreme Court referred the case to a larger constitutional bench. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X