കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയേക്കും; 4 മാസത്തിനിടെ ആദ്യം

Google Oneindia Malayalam News

ദില്ലി; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മോസ്കോയിൽ വെച്ച് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോസ്കോയിലെ ഷാങ്ഹായിൽ ഉച്ചകോടിയ്ക്കിടെ പ്രത്യേക ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായത്. നേരത്തേ ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇത് ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാർ തമ്മിൽ ചർച്ചയ്ക്ക് തയ്യാറാകുന്നത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (കിഴക്കൻ ഏഷ്യ) നവീൻ ശ്രീവാസ്തവയും കൂടിക്കാഴ്ചയിൽ ഭാഗമായേക്കും. നേരത്തേ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീവാസ്തവ ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി നിരവധി തവണ വിഷയം ചർച്ച ചെയ്തിരുന്നു.

 rajnath-singh-15

Recommended Video

cmsvideo
Indian Army fully prepared to deal with any situation, says Chief MM Naravane | Oneindia Malayalam

അതേസമയം പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിൽ കൂടിയേ പരിഹരിക്കാൻ സാധിക്കൂവെന്ന് ജയശങ്കർ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെ കൂടി ആവശ്യമാണെന്നും അതിർത്തിയിൽ നിലവിലുള്ള സാഹചര്യങ്ങളെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ എംഎം നരവന ലേയിലും വ്യോമസേന മേധാവി ആർകെഎസ് ഭദൗരിയ സിക്കിമിലും അരുണാചൽപ്രദേശിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിർത്തിയിൽ നിലവിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് നരവാനെ പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച് വരികയാണ്. സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്നും നരവനെ പറഞ്ഞു. സൈനിക -നയതന്ത്ര തല ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

'സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം''സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം'

അതിർത്തിയിൽ സ്ഥിതി ഗുരുതരം; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവിഅതിർത്തിയിൽ സ്ഥിതി ഗുരുതരം; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി

പ്രിയങ്ക ഗാന്ധി ഉറപ്പ് തന്നു; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം താൻ സുരക്ഷിതനായിരിക്കും'പ്രിയങ്ക ഗാന്ധി ഉറപ്പ് തന്നു; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം താൻ സുരക്ഷിതനായിരിക്കും'

'ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത്''ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത്'

രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്രേഖകൾ ഇല്ലാതെ പാതയോര കച്ചവടം; 3 മുതൽ 5 ലക്ഷം രൂപ വരെ പിഴ, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

English summary
Rajnath singh may have meeting with Chinese counterpart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X