കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപമാനങ്ങള്‍ സഹിച്ചപ്പോഴും ഇന്ത്യ വിടാന്‍ അംബേദ്ക്കര്‍ ശ്രമിച്ചിരുന്നില്ലെന്ന് രാജ്‌നാഥ് സിങ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പ്രശസ്ത നടന്‍ ആമിര്‍ ഖാന്റെ വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ ബഹളത്തിന് വഴിവെച്ചു. ജാതിയുടെ പേരില്‍ ഏറെ അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് ഡോ.ബി.ആര്‍ അംബേദ്ക്കര്‍. അന്ന് അദ്ദേഹത്തിനു പോലും ഇന്ത്യ വിടാന്‍ തോന്നിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ 125ാം ജന്മവാര്‍ഷികത്തില്‍ ഭരണഘടനയെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഇങ്ങനെയൊരു പരാമര്‍ശം ഉയര്‍ന്നത്.

ഇന്ത്യയില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നാഥ് സിങിന്റെ അഭിപ്രായം പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ ബഹളത്തിനാണ് വഴിവെച്ചത്. സെക്യുലാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം പക്ഷനിരപേക്ഷം ആണെന്നും മതേതരത്വം എന്നൊരു അര്‍ത്ഥം അതിനില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.

rajnat

ഭരണഘടനയുടെ അന്തസ്സ് കളയുകയാണ് ചിലരെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും സോണിയ പറഞ്ഞു.

ഭരണഘടനാ നിര്‍മ്മാണത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ ഭരണഘടനയുടെ അന്തസ്സ് കളയുകയാണെന്നും സോണിയ പറയുന്നു. ഭരണഘടനയാണ് ഇന്ത്യയുടെ ആശാ കിരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

English summary
Rajnath Singh stirs 'Secular' debate, says the word most misused in politics; takes a jibe at Aamir Khan on intolerance issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X