കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകണം; ബിജെപി ഭാരവാഹികളുടെ യോഗത്തിൽ രാജ്നാഥ് സിങ്
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ബിജെപിയുടെ തീരുമാനം
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കർഷകരുമായി ഇനിയും ചർച്ച നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്. ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് കേന്ദ്രമാന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ കാർഷിക വിപണന നിയമങ്ങളിൽ അസ്വസ്ഥരായ കർഷകരുടെ ഏത് പ്രശ്‌നവും ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

"കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ബിജെപിയുടെ തീരുമാനം, ഒരു കാരണവശാലും താങ്ങുവില ഇല്ലാതാകുന്നില്ല. ഞങ്ങൾ എല്ലാവരും കർഷകരുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാർഷിക താൽപ്പര്യത്തിന് ആവശ്യമായ എന്തും ഭേദഗതികൾക്കും പരിഹാരങ്ങൾക്കും ഞങ്ങൾ തയ്യാറാണ്," രാജ്നാഥ് സിങ്.
ഭാരതീയ ജനതാ പാർട്ടിയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞ രാജ്നാഥ് സിങ് ഇത് അധികാരം നേടാൻ ലക്ഷ്യമിടുന്ന ഒരു ജനക്കൂട്ടമല്ലെന്നും മറിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുള്ള സജീവമായ പാർട്ടിയാണെന്നും കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
അതേസമയം കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കർഷകർ എപ്പോഴും ചർച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ സർക്കാർ നീക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ ദില്ലിയിലെ കൂടുതൽ അതിർത്തി മേഖലകളിൽ ഉപരോധസമരം ആരംഭിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരം അഞ്ച് മാസം പിന്നിടുമ്പോള്‍ ദില്ലി- നോയിഡ അതിർത്തിയിൽ ഉടൻ സമരം ആരംഭിക്കുമെന്നാണ് ബിജെയു നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications