രാജസ്ഥാനിലെ വര്‍ഗ്ഗീയ കൊല: അഫ്രാസുല്ലിനെ തിരഞ്ഞെടുത്തത് മുസ്ലീം ആയതുകൊണ്ട് മാത്രം; 15 കാരന്‍ ചെയ്തത്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  രാജസ്ഥാൻ കൊലപാതകം: ഞെട്ടിക്കുന്ന വിവരങ്ങള്‍ | Oneindia Malayalam

  ജയ്പൂര്‍:രാജ്യത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വര്‍ഗ്ഗീയ കൊലപാതകം. അഫ്രാസുല്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യനെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രം ആണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

  ശംഭു ലാല്‍ റെയ്ഗര്‍ എന്ന 38 കാരന്‍ ആണ് അഫ്രാസുല്ലിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഐസിസ് ക്രൂരതകളേക്കാള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കൊലപാതകം.

  എന്നാല്‍ അതിലേറെ ഞെട്ടിപ്പിക്കുന്നതാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് എന്ന ചോദ്യത്തിന്റെ ഉത്തരം. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു അത് ഒരു മനക്ലേശവും ഇല്ലാതെ പകര്‍ത്തിയത്. ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്.

  ശംഭുവിന്റെ മരുമകന്‍

  ശംഭുവിന്റെ മരുമകന്‍

  കൊലയാളിയായ ശംഭു ലാല്‍ റെയ്ഗറിന്റെ മരുമകന്‍ ആണ് ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വെറും 15 വയസ്സ് മാത്രമാണ് ഈ കുട്ടിയുടെ പ്രായം. ഒരു വിഷമവും ഇല്ലാതെ ആയിരുന്നു ഒരു മനുഷ്യനെ കൊന്ന് തീക്കൊളുത്തിയത് ഈ കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

  നിഷ്‌കളങ്കനായ മനുഷ്യന്‍

  നിഷ്‌കളങ്കനായ മനുഷ്യന്‍

  കൊല്ലപ്പെട്ട അഫ്രാസുല്‍ ഒരു നിഷ്‌കളങ്കനായ മനുഷ്യന്‍ ആയിരുന്നു. ജീവിക്കാന്‍ വേണ്ടി പശ്ചിമ ബംഗാളില്‍ നിന്ന് രാജസ്ഥാനില്‍ എത്തിയ ആള്‍. ഇസ്ലാം മത വിശ്വാസി ആയിപ്പോയി എന്നത് മാത്രമായിരുന്നു അയാളെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പോലീസ് പറയുന്നത്.

  ബ്രെയിന്‍ വാഷിങ്ങും ക്രൂരതയും

  ബ്രെയിന്‍ വാഷിങ്ങും ക്രൂരതയും

  ഇന്ത്യയില്‍ ഇതുവരേയും നടക്കാത്ത സംഭവം ആണ് നടന്നിരിക്കുന്നത് എന്ന് രാജസ്ഥാന്‍ പോലീസ് തന്നെ പറയുന്നു. ക്രൂരമായ കൊലപാതകവും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും - ഇത്തരം ഒരു ക്രൂരതയും ബ്രെയിന്‍ വാഷിങ്ങും തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് രാജസ്ഥാന്‍ എഡിജിപി പങ്കജ് കുമാര്‍ സിങ് പ്രതികരിച്ചത്.

  ഒരു ലൗ ജിഹാദും ഇല്ല

  ഒരു ലൗ ജിഹാദും ഇല്ല

  കൊല്ലപ്പെട്ട അഫ്രാസുല്ലിന് ലൗ ജിഹാദുമായി ഒരു ബന്ധവും ഇല്ല. ഒരു ഹിന്ദു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നില്ല എന്ന കാര്യം പോലീസ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഹോദരനൊപ്പം ഇയാള്‍ രാജസ്ഥാനില്‍ ജോലി തേടി എത്തുന്നത്.

  പ്രകോപനം ആ കള്ളക്കഥകള്‍ തന്നെ

  പ്രകോപനം ആ കള്ളക്കഥകള്‍ തന്നെ

  ശംഭുവിന് ഹിന്ദു തീവ്ര സംഘടനകളുമായി ബന്ധം ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലൗ ജിഹാദ് സംബന്ധിച്ച് നടക്കുന്ന പല വ്യാജ പ്രചാരണങ്ങളും വിശ്വസിച്ചാണ് ഇയാള്‍ ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തത് എന്നാണ് കരുതുന്നത്. ഇയാളുടെ പെണ്‍കുട്ടികളില്‍ ഒരാള്‍ മാനസിക രോഗിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  നാട്ടില്‍ നടന്ന ഒരു സംഭവം

  നാട്ടില്‍ നടന്ന ഒരു സംഭവം

  ശംഭുവിന്റെ നാട്ടില്‍ നടന്ന ഒരു സംഭവം ആണ് ഇങ്ങനെ ഒരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ഒരു മുസ്ലീം കോണ്‍ട്രാക്ടര്‍ ശംഭുവിന്റെ കോളനിയിലെ ഒരു ഹിന്ദു സ്ത്രീയ്‌ക്കൊപ്പം താമസിച്ചിരുന്നു എന്നും പിന്നീട്, ആ സ്ത്രീയുടെ മകളെ അയാള്‍ സ്വന്തമാക്കി എന്നൊക്കെ ആണ് പറയപ്പെടുന്നത്. ഈ വിഷയത്തില്‍ ശംഭു ഇടപെടുകയും ചെയ്തിരുന്നത്രെ.

  ഹിന്ദു തീവ്രവാദം

  ഹിന്ദു തീവ്രവാദം

  രാജസ്ഥാനിലെ വര്‍ഗ്ഗീയ കൊലപാതകത്തെ ഹിന്ദു തീവ്രവാദ കൊലപാതകം എന്ന് തന്നെയാണ് പലരും വിശേഷിപ്പിക്കുന്നത്. കൊലപാതകത്തെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്ത് എത്തിയിട്ടും ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

  English summary
  Senior police officers in Rajasthan have compared the videos of butchering and burning of an innocent Muslim by a Hindu fanatic to the brutal videos that ISIS and Taliban release of beheadings.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്