രാജസ്ഥാനിലെ തോല്‍വി ബിജെപിയെ ത്രിപുരയിലും ബാധിച്ചേക്കും; പാര്‍ട്ടിയില്‍ തമ്മിലടി

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

അഗര്‍ത്തല: അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി ബിജെപിയെ ത്രിപുരയിലും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നടന്ന മൂന്നു മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സിപിഎം ബിജെപിക്കെതിരെ ഉയര്‍ത്തുന്ന പ്രധാനകാര്യങ്ങളിലൊന്നായി രാജസ്ഥാനിലെ തോല്‍വി. ബിജെപിയെ ജനങ്ങള്‍ക്ക് മടുത്തുവെന്നും ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത തോല്‍വിയാണ് കാത്തിരിക്കുന്നതെന്നും സിപിഎം പറയുന്നു. ഇത് ബിജെപിയുടെ ആത്മവിശ്വാസത്തെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും പിറകോട്ടടിപ്പിക്കുന്നുണ്ട്.

bjp

കൂടാതെ, ബിജെപി ത്രിപുര ഘടകത്തില്‍ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്. നേതാക്കള്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തു. 2001 മുതല്‍ അഞ്ചുവര്‍ഷം സംസ്ഥാനത്തെ ബി.ജെ.പി.യെ നയിച്ച റോണാജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകയും ചെയ്തു.

ബാഗ്ബസ നിയമസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ തന്നെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന് റോണാജോയ് കത്തയച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് സിപിഎം ഒരിക്കല്‍ക്കൂടി ഭരണത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നില മെച്ചപ്പെടുത്താനാകും ബിജെപിയുടെ ശ്രമം.

English summary
rajsthan by election result will affect in tripura election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്