Get Updates
Get notified of breaking news, exclusive insights, and must-see stories!

5,000 വജ്രങ്ങളുള്ള നെക്ലേസ്, അഞ്ചടി നീളമുള്ള അമ്പ്, തീർന്നില്ല ; അയോധ്യയിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്

രാമക്ഷേത്രത്തിന്റെ പ്രൗഢ​ഗംഭീരമായ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ജനുവരി 16 ന് ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ആരംഭിക്കും. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാക്ഷേത്രം ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ഉദ്ഘാടന ദിവസം എല്ലാവർക്കും അയോധ്യ സന്ദർശിക്കാൻ അനുവാദമില്ല.

അത് കൊണ്ട് തന്നെ തങ്ങളാൽ സാധ്യമായ വിധിത്തിൽ ആഘോഷത്തിന്റെ ഭാ​ഗമാകുവാനായി പൊതുജനങ്ങൾ രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങൾ അയക്കുകയാണ്. പല സമ്മാനങ്ങളും ഇതിനകം തന്നെ എത്തിയിട്ടുണ്ട്. സമ്മാനങ്ങളുടെ പട്ടിക കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും

Ram

രാമക്ഷേത്രത്തിലേക്ക് എത്തിയ ചില സമ്മാനങ്ങളുടെ ലിസ്റ്റ് :

നേപ്പാളിലെ ജനക്പൂരിലുള്ള രാം ജാങ്കി ക്ഷേത്രത്തിലെ പൂജാരി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആയിരത്തിലധികം കൊട്ടകളും ബക്കറ്റകളും വെള്ളി പാദുകങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും ശ്രീരാമന് വേണ്ടി സമ്മാനിച്ചു.

സൂറത്തിൽ നിന്നുള്ള ഒരു വജ്ര വ്യാപാരി 50000 ത്തിലധികം വജ്രങ്ങൾ ഉപയോ​ഗിച്ച് ഒരു നേക്ലേസ് ഉണ്ടാക്കി. ഈ വിലയേറിയ മാസ്റ്റർപീസ് ക്ഷേത്രത്തിന് നൽകും.

എട്ട് വ്യത്യസ്ത രാജ്യങ്ങളുടെ സമയം ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു ക്ലോക്കാണ് ഈ പട്ടികയിലെ അസാധാരണ സമ്മാനങ്ങളിൽ ശ്രദ്ധേയമായ ഒന്ന്. 75 സെന്റി മീറ്റർ വ്യാസമുള്ള ഈ ക്ലോക്ക് രൂപ ക്ലല്പന ചെയ്തത് ഒരു പ്രാദേശിക പച്ചക്കറി കച്ചവടക്കാരനായ അനിൽ കുമാർ സാഹുവാണ്.

അജയ് ബാൻ എന്ന് പേരിട്ടിരിക്കുന്ന അഞ്ചടി നീളമുള്ള അമ്പ് ലഭിക്കും. സ്വർണം, വെള്ളി, ചെമ്പ്, താമ്രം ഇരുമ്പ് എന്നിവയുടെ സംയോജനമാണ് ഈ അതുല് അമ്പ്. 11.5 കിലോ ​ഗ്രാം ആണ് ഭാരം. അഹമ്മദാബാദിൽ നിന്നുള്ള ഒരു കൂട്ടം ആളുകളാണ് ഈ അമ്പ് രൂപ കല്പന ചെയ്തിരിക്കുന്നത്.

അശോക് വാതികയിൽ നിന്നുള്ള ഒരു പാറ ശ്രീലങ്കൻ പ്രതിനിധികൾ നൽകി. സീതയെ തടവിലാക്കിയ രാവണന്റെ രാജ്യത്തിനുള്ളിലെ ത്രേതായു​ഗ കാലഘട്ടത്തിലെ ഒരു പൂന്തോട്ടമാണ് അശോക് വാതിക. ഇന്ന് ശ്രീലങ്കയിലെ സീത ഏലിയയിലെ ഹക്കല ബൊട്ടാണിക്കൽ ​ഗാർഡനിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.

108 അടി നീളവും 3.5 അടി വീതിയും 3500 കിലോ ​ഗ്രാം ഭാരവുമുള്ള ചന്ദനത്തിരിയാണ് മറ്റൊരു സമ്മാനം. ​ഗിർ പശുവിന്റെ ചാണകം, ​ഗിർ പശുവിന്റെ നെയ്യ്, ദേവദാരു മരത്തിന്റെ തടി മറ്റ് വസ്തുക്കൾ എന്നിവ ചേർത്താണ് ഇത് ഒരുക്കിയത്. ഇത് പരിസ്ഥിതി സൗഹൃദമാണ്. ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിൽക്കും. കൂടാതെ കിലോ മീറ്ററുകളോളം അതിന്റെ സു​ഗന്ധം പരത്തുകയും ചെയ്യും.

ക്ഷേത്ര മുറ്റത്ത് 56 ഇഞ്ച് നാ​ഗരു ( ടെമ്പിൾ ​ഗ്രം) സ്വർണം കൊണ്ട് നിർമ്മിച്ചിട്ടുണ്ട്, ​ഗുജറാത്തിലെ ദരിയാപൂരിലുള്ള ഓൾ ദബ്​ഗർ സമാജിന്റെ ആണ് ഈ സമ്മാനം.

400 കിലോ ഭാരവും 10 അടി നീളവും 4.6 അടി വീതിയും 9. 5 ഇഞ്ച് കനവുമുള്ള ലോകത്തിലെ ഏറ്റവും വലി പൂട്ടും താക്കോലും ആണ് മറ്റൊരു സമ്മാനംസ പ്രതീകാത്മക പൂട്ടായി ഇത് ട്രസ്റ്റിന് സമ്മാനിച്ചു. ഉത്തർപ്രദേശിലെ അലി​ഗഢിൽ നിന്നുള്ള പൂട്ട് പണിക്കാരനായ സത്യപ്രകാശ് ശർമയാണ് ഇത് തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+