Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ പ്രതിഷേധവുമായി മകൾ; വിവാദ പരാമർശത്തിൽ മാപ്പ് പറയണം

പാട്ന: ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാനെ പ്രതിരോധത്തിലാക്കി മകൾ ആശാ പസ്വാന്റെ പ്രതിഷേധം. ബിഹാർ മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിക്കെതിരെ രാം വിലാസ് പസ്വാൻ നടത്തിയ പരാമർശമാണ് മകളെ ചൊടിപ്പിടിച്ചിരിക്കുന്നത്.

പസ്വാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആശാ പസ്വാന്റെ ആവശ്യം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആശയും നിരവധി സ്ത്രീകളും ചേർന്ന് പാട്ന വിമാനത്താവളത്തിന്റെ മുമ്പിലെ പാർട്ടി ഓഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.

asha

ആർജെഡി വെറുതെ മുദ്രാവാക്യം വിളിക്കുകയാണെന്നും എഴുത്തും വായനയും അറിയാത്ത എതൊരാൾക്കും മുഖ്യമന്ത്രിയാകാമെന്ന സ്ഥിതിയാണെന്നും പസ്വാൻ റാബ്റി ദേവിയേക്കുറിച്ച് പറഞ്ഞിരുന്നു. പസ്വാന്റെ ഈ പരാമർശമാണ് മകളെ ചൊടിപ്പിച്ചിരിക്കുന്നത്. പസ്വാൻ പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ തയാറാകണമെന്ന് ആശ ആവശ്യപ്പെട്ടു. എല്ലാ സ്ത്രീകളെയും അദ്ദേഹം ബഹുമാനിക്കണമെന്നും ആശ കൂട്ടിച്ചേർത്തു.

രാം വിലാസ് പസ്വാന്റെ ആദ്യ ഭാര്യ രാജ്കുമാരി ദേവിയുടെ മകളാണ് ആശ പസ്വാൻ. ആർജെഡി നേതാവും തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമായ അനിൽ സാധുവാണ് ആശയുടെ ഭർത്താവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+