Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിഷയം: മുസ്ലീം വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രാമകൃഷ്ണ ആശ്രമം, അഭിഭാഷകനും പിന്തുണ

ബെംഗളൂരൂ: കര്‍ണാടകത്തിലെ ഹിജാബ് വിരുദ്ധ പോരാട്ടത്തെ തള്ളി രാമകൃഷ്ണ ആശ്രമം. കര്‍ണാടകത്തിലെ സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്ന വിവാദ പ്രശ്‌നങ്ങള്‍ അനാവശ്യമാണ്. അത് സമാധാനത്തിനും മതസൗഹാര്‍ത്തിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും രാമകൃഷ്ണന്‍ ആശ്രമം വ്യക്തമാക്കി. ഹിജാബ് വിഷയത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കായി ഹാജരായ അഭിഭാഷകന് നേരെയുള്ള ആക്രമണത്തെ ആര്‍കെ ആശ്രമം തള്ളി. അഭിഭാഷകനെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് തീവ്ര വലത് പക്ഷ കക്ഷികളില്‍ നിന്ന് സൈബര്‍ ആക്രമണം അടക്കം ഏറ്റുവാങ്ങേണ്ടി വന്നത്.

1

ഇസ്ലാമിക നിയമങ്ങളും ഖുറാനുമൊക്കെ ഉദ്ധരിച്ചാണ് പലരും കാമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇതേ കാര്യങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ കാമത്ത് പിന്തുണച്ചത്. ഹിന്ദു സമൂഹത്തിന് ദ്രോഹം ചെയ്തുവെന്നായിരുന്നു ദേവദത്ത് കാമത്തിനെതിരെയുള്ള ആരോപണം. എന്നാല്‍ അദ്ദേഹം ചെയ്തത് നല്ല കാര്യമാണെന്നും, അതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും രാമകൃഷ്ണ ആശ്രമം പറയുന്നു. തീര്‍ത്തും അനാവശ്യമായ ചര്‍ച്ചകളാണ് നടക്കുന്നത്. മുസ്ലീങ്ങളുടെ ഡ്രസ് കോഡിനെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. ഇങ്ങനൊരു വിവാദം സമൂഹത്തിന്റെ പല തുറകളിലായി നടക്കുന്നത് വേദനിപ്പിക്കുന്നതാണ്. ഇത് നല്ല ഉദ്ദേശത്തില്‍ അല്ല. മതസൗഹാര്‍ദത്തെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കുന്നതാണ് ഈ പ്രശ്‌നങ്ങളെന്ന് സ്വാമി ഭവേശാനന്ദ് പറഞ്ഞു.

അതിലേറെ സങ്കടകരമായ കാര്യം, ദേവദത്ത് കാമത്തിനെതിരെയുള്ള ആക്രമണങ്ങളാണ്. ഈ വിവാദത്തിലേക്ക് സുപ്രീം കോടതി അഭിഭാഷകനായ അദ്ദേഹത്തെ വലിച്ചിഴച്ചിരിക്കുകയാണ്. കോടതിയില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു എന്നതാണ്. ഹിന്ദു മതത്തിനെതിരായ കാമത്തെന്ന് ചിത്രീകരിക്കാനാണ് ചിലരും ശ്രമം. ഈ പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എതിര്‍ക്കപ്പെടേണ്ടതുമാണെന്ന് ഭവേശാനന്ദ് പറയുന്നു. ഒരു വ്യക്തിക്ക് വേണ്ടി കോടതിയില്‍ ഹാജരാവുന്നത് അഭിഭാഷകന്റെ കടമയാണ്. അത് നീതി ലഭ്യമാക്കുന്നതിന് ആവശ്യവുമാണ്. അത്തരമൊരു ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനെ ഒരിക്കലും ഹിന്ദു മതത്തിനെതിരാണ് എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ പറ്റില്ലെന്നും സ്വാമി ഭവേശാനന്ദ് പറഞ്ഞു.

സമൂഹത്തിലെ ദുഷ്ടശക്തികളാണ് കാമത്തിനെതിരെയുള്ള ആക്രമണത്തിന് പിന്നില്‍. കൃത്യമായ ലക്ഷ്യം അതിനുണ്ട്. രാമകൃഷ്ണന്‍ വിവേകാനന്ദന്റെ ഭക്തനാണ് അദ്ദേഹം. അതില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും ഭവേശാനന്ദ് പറയുന്നു. ഹിജാബ് ധരിക്കുക ന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ധരിക്കേണ്ട എന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നായിരുന്നു കാമത്ത് കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചത്. തലപ്പാവോ ഹിജാബോ ധരിക്കുക എന്നത് ആര്‍ട്ടിക്കില്‍ 25ന്റെ ലംഘനമല്ല. സംസ്ഥാന സര്‍ക്കാരിന്റെ നടപടി അത്ര നിഷ്‌കളങ്കമല്ലെന്നും കാമത്ത് വാദിച്ചിരുന്നു. ഖുറാനിലെ ചില വാചകങ്ങള്‍ അദ്ദേഹം സൂചിപിച്ചിരുന്നു. കുടുംബാംഗങ്ങള്‍ അല്ലാത്ത ആര്‍ക്കും മുന്നിലും തലമറയ്ക്കണമെന്നാണ് ഖുറാനില്‍ പറയുന്നതെന്നും ദേവദത്ത് കാമത്ത് കോടതിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+