കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതഞ്ജലിക്കെതിരെ വന്‍കിട കമ്പനികളുടെ ഗൂഢാലോചനയെന്ന് രാംദേവ്

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: തന്റെ പതഞ്ജലി കമ്പനിക്കെതിരെ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഗൂഢാലോചനയെന്ന് യോഗ ഗുരു രാംദേവിന്റെ ആരോപണം. ജനങ്ങള്‍ക്ക് പണം നല്‍കിയശേഷം വ്യാജ പതഞ്ജലി ഉത്പന്നങ്ങള്‍ വാങ്ങിപ്പിക്കുകയും പിന്നീട് ഇവ ലാബുകളില്‍ അയച്ച് ടെസ്റ്റ് ചെയ്യിക്കുകയുമാണ് ചെയ്യുന്നതെന്ന് രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഹിന്ദുസ്ഥാന്‍ യുനിലിവര്‍, നെല്‌സെ, കോള്‍ഗേറ്റ് പാല്‍മോലീവ് കമ്പനികളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇവരുടെ കമ്പനികളെക്കാള്‍ വിറ്റുവരവ് പതഞ്ജലി നേടുമെന്ന ഘട്ടത്തിലാണ് അവര്‍ ഗൂഢാലോചനയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ചും, വ്യാജ ലാബുകളില്‍ ടെസ്റ്റുചെയ്തും പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുകയാണ് ഇവയുടെ ലക്ഷ്യമെന്ന് രാംദേവ് പറഞ്ഞു.

patanjali-noodles

കോള്‍ഗേറ്റിനേക്കാള്‍ കൂടുതല്‍ ടൂത്ത്‌പേസ്റ്റ് പതഞ്ജലി ഉത്പാദിപ്പിക്കുന്നു. തങ്ങളുടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നു വരുത്തിത്തീര്‍ത്തശേഷം വിപണിയിലെ മത്സരത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച പതഞ്ജലി വ്യാജ ആരോപണങ്ങളില്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു.

പതഞ്ജലിയുടെ പുത്രജീവക് ബീജ് എന്ന വന്ധ്യതാ നിവാരണ മരുന്നിനെതിരെ കഴിഞ്ഞദിവസം മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ ജനിക്കാനുള്ള മരുന്ന് എന്ന രീതിയില്‍ പുറത്തിറക്കിയ മരുന്നിനെതിരെ പാര്‍ലിമെന്റില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

English summary
Ramdev says Multinational firms bribing people to get fake Patanjali products tested in labs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X