പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ സ്ത്രീധനം: കുറ്റവാളിയെ പൂട്ടി പെൺകുട്ടിയുടെ കുടുംബം
കാൺപൂർ: പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ പണമാവശ്യപ്പെട്ട കുറ്റവാളിയ്ക്കെതിരെ കേസ്. ഗ്രാമ പഞ്ചായത്തിന്‍രെ നിർദേശത്തെ തുടർന്ന് പീഡനക്കേസിലെ ഇരയെ വിവാഹം കഴിയ്ക്കാന്‍ അഞ്ച് ലക്ഷം സ്ത്രീ ധനമായി ആവശ്യപ്പെട്ട കേസിലെ കുറ്റവാളിയ്ക്കെതിരെയാണ് കേസ്. മെയ് 20ന് ബാന്ദ്രയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം ബിസാൻഡ പോലീസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഒരേ സമുദായാംഗങ്ങളാണ്.
20കാരിയായ പെൺകുട്ടിയെ 25കാരനായ താജ് എന്ന 25കാരൻ മാർച്ച് 22നാണ് പീഡിപ്പിച്ചത്. എന്നാൽ സംഭവത്തെ തുടർന്ന് പരിഹാരമെന്നോണം വില്ലേജ് പഞ്ചായത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടത്. മെയ് 20ന് വിവാഹം നടത്തായിരുന്നു പഞ്ചായത്തിന്‍റെ നിർദേശം. സഹോദരന്‍റെ ഭാര്യയെ കാണാനെത്തിയ താജ് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പോലീസ് പരാതി നൽകുന്നതിന് മുമ്പായി ഗ്രാമ പഞ്ചായത്തിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. യുവാവിന്‍റെ ബന്ധുക്കളുടെ ഇടപെടലുകളെ തുടർന്നാണ് പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ പഞ്ചായത്ത് നിർദേശിക്കുന്നത്.

വിവാഹം കഴിയ്ക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്ന് യുവാവ് ആവശ്യമുന്നയിച്ചതോടെ ഇത് നിരസിച്ച പെണ്‍കുട്ടിയുടെ കുടുംബം ഞായറാഴ്ച പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പീഡനക്കേസിലെ അന്വേഷണത്തിന് പുറമേ, വഞ്ചന, സ്ത്രീ ധനം എന്നീ വകുപ്പുകൾ ഉന്നയിച്ചാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിസാന്‍ഡ പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications