കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗത്തിന് കുറഞ്ഞത് 4 പേരെങ്കിലും വേണം: ആഭ്യന്തരമന്ത്രി

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: തലക്കെട്ട് വായിച്ച് ഞെട്ടണ്ട എന്ന് പറയുന്നില്ല. ഞെട്ടേണ്ട തരത്തിലുളള കാര്യമാണ് കര്‍ണാടകയിലെ ആഭ്യന്തരമന്ത്രിയായ കെ ജെ ജോര്‍ജ് പറഞ്ഞിരിക്കുന്നത്. രണ്ട് പേര്‍ ബലാത്സംഗം ചെയ്താല്‍ അതിനെ കൂട്ടബലാത്സംഗം എന്ന് പറയാന്‍ പറ്റില്ല എന്നാണ് മന്ത്രിയുടെ അഭിപ്രായം. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മലയാളിയായ കെ ജെ ജോര്‍ജ്.

കൂട്ടബലാത്സംഗം എന്ന് പറയണമെങ്കില്‍ അതില്‍ നാലോ അഞ്ചോ പേര്‍ ഉള്‍പ്പെട്ടിരിക്കണം - മന്ത്രിയുടെ വിചിത്രമായ നിര്‍വചനം ഇങ്ങനെയാണ്. ഒക്‌ടോബര്‍ മൂന്നാം തീയതി 22 കാരിയായ ബി പി ഒ ജീവനക്കാരി കത്തിമുനയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇത് പറഞ്ഞത്. തുകൊണ്ടും നിര്‍ത്തിയില്ല മന്ത്രി. മന്ത്രിയുടെ വിവാദമായ പ്രസ്താവനകള്‍ കാണൂ...

ബലാത്സംഗം ടി ആര്‍ പി കൂട്ടാനോ

ബലാത്സംഗം ടി ആര്‍ പി കൂട്ടാനോ

ടി വി ചാനലുകള്‍ ടി ആര്‍ പി റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയാണ് ബലാത്സംഗ വാര്‍ത്തകള്‍ പെരുപ്പിച്ച് കാണിക്കുന്നത് എന്നായിരുന്നു കെ ജെ ജോര്‍ജ് 2014 ല്‍ പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉണ്ടായത്.

രണ്ട് പേര്‍ പീഡിപ്പിച്ചാല്‍ പിന്നെ എന്താണ്

രണ്ട് പേര്‍ പീഡിപ്പിച്ചാല്‍ പിന്നെ എന്താണ്

രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്താല്‍ പിന്നെ എന്താണ് മന്ത്രി എന്നാണ് ആളുകള്‍ ചോദിക്കുന്നത്. കൂട്ടബലാത്സംഗമാകണമെങ്കില്‍ കുറഞ്ഞത് നാല് പേരെങ്കിലും വേണമത്രെ.

ഉത്തര്‍ പ്രദേശില്‍ സാധാരണം

ഉത്തര്‍ പ്രദേശില്‍ സാധാരണം

ഇത് പോലുള്ള അസംബന്ധങ്ങള്‍ പറയുന്നത് ഉത്തര്‍ പ്രദേശിലെയും മറ്റും രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ ഐ ടി നഗരമായ ബെംഗളൂരുവില്‍ ഒരു മന്ത്രി ഇത് പറഞ്ഞു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

വെറുതെ വിടില്ല

വെറുതെ വിടില്ല

ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇതിനോടകം വിവാദമായിക്കഴിഞ്ഞു. കെ ജെ ജോര്‍ജിനെതിരെ തങ്ങള്‍ സ്വമേധയാ നോട്ടീസയക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗം പറഞ്ഞു. അയാള്‍ എന്ത് പറയുമെന്ന് നോക്കട്ടെ.

കാര്യമറിയാതെ പറയുന്നു

കാര്യമറിയാതെ പറയുന്നു

കെ ജെ ജോര്‍ജിനെ പോലുള്ള നേതാക്കള്‍ക്ക് ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയിട്ടില്ല. രാഷ്ട്രീയനേതാക്കള്‍ ഇത് പോലുള്ള കാര്യങ്ങള്‍ വിളിച്ചുപറയുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കണം - അവര്‍ പറഞ്ഞു.

English summary
At a time when the IT City Bengaluru is witnessing crime against women on a regular basis, Karnataka Home Minister KJ George on Friday, Oct 9 shocked everyone with his definition of gang-rape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X