കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം നടന്നുകൊണ്ടേയിരിക്കുന്നു... കോണ്‍ഗ്രസ് വനിതാ നേതാവ് വിവാദത്തില്‍!

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: ബുലന്ദ്ഷറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി വിവാദത്തില്‍. രാജ്യത്ത് ബലാത്സംഗങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ് എന്ന രേണുകയുടെ പ്രസ്താവനയാണ് വിവാദമായത്. രണ്ടാഴ്ച മുമ്പാണ് നോയിഡയില്‍ നിന്നും ഷാജഹാന്‍പൂരിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തി അക്രമികള്‍ അമ്മയെയും 14കാരിയായ മകളെയും ബലാത്സംഗം ചെയ്തത്.

<strong>ട്വിറ്ററിലൂടെ സുഷമ സ്വരാജ് സഹായിച്ചത് തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ?</strong>ട്വിറ്ററിലൂടെ സുഷമ സ്വരാജ് സഹായിച്ചത് തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ?

ഈ സംഭവത്തോട് പ്രതികരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രേണുക ചൗധരിക്ക് നിയന്ത്രണം വിട്ടത്. നാട്ടില്‍ ബലാത്സംഗങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. പത്തോ ഇരുപതോ ദിവസം കഴിഞ്ഞ് പ്രതികളെ പിടികൂടിയാല്‍ ഇവരെ പുറത്തു തട്ടി അഭിനന്ദിക്കും എന്നാണോ കരുതിയിരിക്കുന്നത്. പോലീസ് അന്വേഷണങ്ങളും മറ്റും ഇവിടെ നമ്മള്‍ ഇഷ്ടം പോലെ കണ്ടതാണ്.

renuka-chowdhury

അക്രമികള്‍ക്കെതിരെ എന്ത് നടപടി എടുക്കും എന്നാണ് അറിയേണ്ടത്. ഇത്തരം വാര്‍ത്തകള്‍ കേട്ട് മടുത്തു. ഓരോ ദിവസം ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ആരെങ്കിലുമൊക്കെ പീഡിപ്പിക്കപ്പെട്ടു ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയാണ് കേള്‍ക്കാനുള്ളത്. യു പി എ മന്ത്രിസഭയില്‍ വനിതാ - ശിശുക്ഷേമ സഹമന്ത്രിയായിരുന്നു രേണുക ചൗധരി. ഇതാദ്യമായിട്ടല്ല ഇവര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്.

ജൂലൈ 29നാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലെ എന്‍ എച്ച് 91ല്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമ്മയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം അക്രമികള്‍ കുടുംബത്തെ കൊള്ളയടിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് ധനസഹായവും ഫ്‌ലാറ്റും നല്‍കുമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Congress leader Renuka Chowdhury on Tuesday, Aug 9 came in the eye of storm when she made shocking remarks saying that "rapes keep on happening".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X