Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, ഉത്തേജക മരുന്നിന് അടിമ!

ദില്ലി: ബ്രഹ്മജ്‍ഞാനികൾക്ക് ബലാത്സംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ആസാറാം ബാപ്പു വിശ്വസിച്ചിരുന്നെന്ന് റിപ്പോർട്ട്. ലൈംഗീ ഉത്തേജക മരുന്നുകളും മയക്കുമരുന്നു ആസാറാം ഉപോഗിച്ചിരുന്നെന്നും അനുയായി വിചാരണ കോടതിയിൽ പറഞ്ഞു. രാഹുൽ കെ സച്ചാറാണ് ഇത്തരത്തിൽ വിചാര കോടതിക്ക് മുമ്പാകെ മൊഴി നൽകിയത്. സ്വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു മയക്കുമരുന്നും കറുപ്പും ഉപയോഗിക്കാറുണ്ടെന്നുള്ള രാഹുൽ കെ സച്ചാറിന്റെ മൊഴി 453 പേജുള്ള വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആസാറാമിന്റെ കുതിയയിലെയും പുറത്തുമുള്ള ആശ്രമവവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണഅ രാഹുൽ കെ സച്ചാർ. എന്നാൽ ആസാറാമിന്റെ വസതിയിലേക്ക് പ്രവേനം ഉണ്ടായിരുന്നില്ല. 2003ൽ ആസാറാമിന്റെ രാജസ്ഥാനിലെ ആശ്രമമായ പുഷ്കർ, ഹരിയാനയിലെ ബിവാനി, അഹമ്മദാബാദിലെ ആശ്രമം തുടങ്ങിയ ഇടങ്ങളിൽ വെച്ച് പ്രയപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെന്നും രാഹുൽ കെ സച്ചാർ വിചാരണ സമയത്ത് കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു.

കൂട്ടിന് മൂന്ന് സ്ത്രീകൾ

കൂട്ടിന് മൂന്ന് സ്ത്രീകൾ

മൂന്ന് സ്ത്രീകളാണ് ആസാറാം ബാപ്പുവിന്റെ മുറിയിലേക്ക് പെൺകുട്ടികളെ കറ്റി വിടുന്നത്. ടോർച്ച് ലൈറ്റാണ് സിഗ്നൽ. . ടോർച്ച് ലൈറ്റ് തെളിച്ച് ആസാറാം ബാപ്പു തന്റെ ആവശ്യം അറിയിക്കും. സിഗ്നൽ കിട്ടിയ ഉടനെ ആസാറാം നേരത്തെ നോട്ടമിട്ട കുട്ടികളെ സ്ത്രീകൾ മുറിയിലേക്ക് എത്തിക്കുകയാണ് പതിവെന്ന് അനുായി പറയുന്നു. ഒരു വൈകുന്നേരം അഹമ്മദാബാദിലെ ആശ്രമത്തിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് രാഹുൽ കെ സച്ചാർ കണ്ടിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് ആസാറാമിന് രാഹുൽ കത്തെഴുതി. എന്നാൽ അത് വായിച്ചെങ്കിലും അതിന് മറുപടി പറയാൻ ആൾദൈവം തയ്യാറായിരുന്നില്ല. രണ്ടാമത്തെ കത്തും ആസാറാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഗർഭചിദ്രം ചെയ്യാൻ കൂട്ടുനിന്നു

ഗർഭചിദ്രം ചെയ്യാൻ കൂട്ടുനിന്നു

എന്നാൽ അവസാനം നിർബന്ധപൂർവ്വം ചോദിച്ചപ്പോൾ താൻ ബ്രഹ്മജ്ഞാനിയാണെന്നും തനിക്ക് ഇങ്ങനൊക്കെ ചെയ്യാമെന്നുമായിരുന്നു മറുപടി. ബ്രഹ്മജ്ഞാനികൾക്ക് ഇങ്ങനൊക്കെ തൊന്നുമൊ എന്ന് വീണ്ടും ചോദിച്ചപ്പോൾ ആശ്രമത്തിൽ നിന്നും പിടിച്ച് വെളിയിലാക്കുകയായിരുന്നുവെന്നും രാഹുൽ കെ സച്ചാർ കോടതിയിൽ വ്യക്തമാക്കി. ലൈംഗീക ഉത്തേജക മരുന്നുകളും മയക്കുമരുന്നും അസാറാം ബാ്പു പതിവായി കഴിക്കാറുണ്ടെന്നും രാഹുൽ പറഞ്ഞു. ഇരകളായവരെ ഗർഭചിദ്രം ചെയ്യുന്നതിന് ആസാറാം ബാപ്പുവിന്റെ കൂടെ സ്ഥിരമയി ഉണ്ടാകുന്ന മൂന്ന് സ്ത്രീകളാണ് കൂട്ടു നിന്നതെന്നും അനുയായി വെളിപ്പെടുത്തുന്നു.

ആശ്രമം വിട്ടശേഷം ആക്രമണം

ആശ്രമം വിട്ടശേഷം ആക്രമണം

ആസാറാമിന്റെ ആശ്രമം രാഹുൽ വിട്ടശേഷം രണ്ട് തവണ അദ്ദേഹത്തിന്റെ നേർക്ക് ആക്രമണമുണ്ടായി. ആസാറാമിനെതിരെ സച്ചാർ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം റിട്ട. ഡിസിപി അജ്യപാലും ആസാറാമിനെതിരെ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 2013ൽ അസാറാം പീഡിപ്പിച്ചെന്ന് കാണിച്ച് പെൺകുട്ടി പരാതിപെട്ടിരുന്നു. എന്നാൽ രാജസ്ഥാൻ സർക്കകാർ കേസെടുക്കാൻ പോലും തയ്യാറായിരുന്നില്ലെന്ന് മുൻ ഡിസിപി വ്യക്തമാക്കി. പോലീസുകാരുപോലും ആൾദൈവത്തെ വണങ്ങുകയാണ്. അതുകൊണ്ട് തന്നെ പരാതി കൊടുത്തതിട്ടും കാര്യമില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.

വേറെയും കേസുകൾ

വേറെയും കേസുകൾ

പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ ആസാറാം ബാപ്പു ജയിൽ ശിക്ഷ അനുഭവിക്കുന്നത്. സൂറത്തിൽ സഹോദരിമാരെ പാഡിപ്പിച്. കേസിലും ഇനി വിധി വരാനുണ്ട്. ആസാറാമിന്റെ മകൻ നാരായണനും ഇതേ കേസിൽ പ്രചിയാണ്. 2016ൽ ആസാറാമിന്റെ രണ്ട അനുയായികൾ പിഡിപ്പിക്കപ്പെട്ട കേസിലും 2008ൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട കേസിലും ആസാറാം ബാപ്പു വിചാരണ നേരിടുന്നുണ്ട്. 2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് ആസാറാം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

വൈറൽ വീഡിയോ

വൈറൽ വീഡിയോ

അതേസമയം അസാറാം ബാപ്പുവുമൊത്ത് വേദി പങ്കിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പഴയ വീഡിയോ ആണ് കേസിലെ വിധി വന്നപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടത്. ആസാറാം ബാപ്പു ചൊല്ലിക്കൊടുക്കുന്ന വരികള്‍ മോദി ഏറ്റു ചൊല്ലുന്നതാണ് വീഡിയോയിലുള്ളത്. പോസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേരായിരുന്നു വീഡിയോ കണ്ടത്. അസാറാ ബാപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് ജോധ്പൂര്‍ കോടതി വിധിച്ചത്. കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

ബലാത്സംഗം ചെയ്തിട്ടില്ല

ബലാത്സംഗം ചെയ്തിട്ടില്ല

അതേസമയം അസാറാം ബാപ്പു ബലാത്സംഗം ചെയ്തിട്ടില്ലെന്ന വാദവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും രംഗത്തെത്തിയിട്ടുണ്ട്. ഐപിഎസ് ഓഫീസർ ഡിജി വന്‍സാരയാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രത്ത് ജഹാൻ കേസിൽ പ്രതിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം. അസാറാമിനെതിരെയുള്ള കേസിന്റെ എഫ്ഐആർ ഉയർത്തിയായിരുന്നു അദ്ദേഹത്തിന്റഎ പ്രസ്താവന. ബലാത്സംഗം ചെയ്തെന്ന് പോൺകുട്ടി എവിടെയും പറയുന്നില്ല. സ്പർശിക്കുന്നത് എങ്ങിനെ ബലാത്സംഗമാകുമെന്നാണ് വൻസാരയുടെ ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+