കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രത്തന്‍ ടാറ്റയും ജസ്റ്റിസ് കെടി തോമസും പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റികള്‍; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂദല്‍ഹി: പിഎം കെയര്‍സ് ഫണ്ടിന്റെ ട്രസ്റ്റിമാരില്‍ ഒരാളായി വ്യവസായി രത്തന്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട എന്നിവരേയും ട്രസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പിഎം കെയേഴ്‌സ് ഫണ്ടിന്റെ മറ്റ് ട്രസ്റ്റികള്‍.

പിഎം കെയര്‍സ് ഫണ്ടിന്റെ അവിഭാജ്യ ഘടകമായതിന് പിന്നാലെ ട്രസ്റ്റികളെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഎം കെയേഴ്‌സ് ഫണ്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തില്‍ പിഎം കെയേഴ്‌സ് ഫണ്ടിന്റെ സഹായത്തോടെ നടത്തിയ വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള അവതരണം നടന്നിരുന്നു. ഈ യോഗത്തില്‍ രത്തന്‍ ടാറ്റയും പങ്കെടുത്തിരുന്നു.

1

പിഎം കെയര്‍സ് ഫണ്ടിലേക്ക് ഉപദേശക സമിതിയുടെ ഭരണഘടനയ്ക്കായി ചില പ്രമുഖരെ നാമനിര്‍ദ്ദേശം ചെയ്യാനും ട്രസ്റ്റ് തീരുമാനിച്ചു. രാജീവ് മെഹ്റിഷി (മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) സുധാ മൂര്‍ത്തി (ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍) ഡോ. ആനന്ദ് ഷാ (ടീച്ച് ഫോര്‍ ഇന്ത്യയുടെ സഹസ്ഥാപകന്‍, ഇന്‍ഡികോര്‍പ്സിന്റെയും പിരമല്‍ ഫൗണ്ടേഷന്റെയും മുന്‍ സിഇഒ) എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

2

പുതിയ ട്രസ്റ്റിമാരുടെയും ഉപദേഷ്ടാക്കളുടെയും പങ്കാളിത്തം പിഎം കെയര്‍സ് ഫണ്ടിന്റെ പ്രവര്‍ത്തനത്തിന് വിശാലമായ കാഴ്ചപ്പാടുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 4,345 കുട്ടികളെ സഹായിക്കുന്ന പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ് സ്‌കീം ഉള്‍പ്പെടെ നിര്‍ണായക സമയങ്ങളില്‍ ഫണ്ട് നല്‍കിയ സംഭാവനയെ ട്രസ്റ്റികള്‍ അംഗീകരിച്ചു.

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

3

ദുരിതാശ്വാസ സഹായത്തിലൂടെ മാത്രമല്ല, ലഘൂകരണ നടപടികളും ശേഷി വര്‍ധിപ്പിക്കലും അടിയന്തര സാഹചര്യങ്ങളിലും ദുരിത സാഹചര്യങ്ങളിലും ഫലപ്രദമായി പ്രതികരിക്കുന്നതില്‍ പിഎം കെയേഴ്‌സ് ഫണ്ടിന് വലിയ കാഴ്ചപ്പാടുണ്ടെന്ന് യോഗം വിലയിരുത്തി.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

4

2020-ല്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 പാന്‍ഡെമിക് സമയത്ത് അടിയന്തര ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ഇതിന്റെ എക്സ്-ഓഫീഷ്യോ ചെയര്‍പേഴ്സണ്‍. പിഎം കെയേഴ്‌സ് ഫണ്ടിലേക്കുള്ള എല്ലാ സംഭാവനകളും ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

English summary
Ratan Tata and Justice K T Thomas has been named among the trustees of the PM CARES Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X