28 ജില്ലകളില്‍ 73000 ടണ്‍ അരി... ചൗഹാനെ കുരുക്കി റേഷന്‍ അഴിമതി, അന്വേഷണം വേണമെന്ന് കമല്‍നാഥ്!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് വന്‍ കുരുക്ക്. നിലവാരം കുറഞ്ഞ അരിയാണ് സംസ്ഥാനത്തെ 28 ജില്ലകളില്‍ വിതരണം ചെയ്തതെന്നാണ് കണ്ടെത്തല്‍. റേഷന്‍ അഴിമതിയുടെ പേരില്‍ ചൗഹാന് നാണംകെട്ടിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. 28 ജില്ലകളിലായി 73000 മെട്രിക് ടണ്‍ അരിയാണ് വിതരണം ചെയ്തത്. ഇതെല്ലാം തീര്‍ത്തും നിലവാരമില്ലാത്തതും ഭക്ഷ്യ യോഗ്യമല്ലാത്തതുമാണ്. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് ഈ അരിയെല്ലാം വിതാരണം ചെയ്തത്.

വന്‍ അഴിമതിയാണ് ഇതിലൂടെ നടന്നതെന്ന് കമല്‍നാഥ് ആരോപിച്ചു. അതേസമയം റേഷന്‍ ഷോപ്പുകള്‍ വഴി നടന്ന അരിയുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു. ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അയച്ച കത്തും ചോര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 73540 മെട്രിക്ക് ടണ്‍ അരിയും തീര്‍ത്തും നിലവാരം ഇല്ലാത്തവയാണെന്ന് ഇവരുടെ കത്തില്‍ പറയുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയും അതില്‍ കണ്ടെത്തിയ കാര്യങ്ങളുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.
Recommended Video
പ്രതിരോധത്തിലായ ശിവരാജ് സിംഗ് ചൗഹാന്, റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ കളക്ടര്‍മാരോടും നിലവാരം കുറഞ്ഞ അരി മില്ലുടമകള്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ള നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. അതുവഴി റേഷന്‍ വിതരണം പുനസ്ഥാപിക്കാനും ചൗഹാന് നിര്‍ദേശിച്ചു. നേരത്തെ റേഷന്‍ കടകള്‍ പാവപ്പെട്ടവര്‍ കൂടുതല്‍ മാണ്ഡ്ല, ബാലാഘട്ട ജില്ലകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാണ്ഡയിലും ബാലാഘട്ടിലും മാത്രം അവസാനിക്കുന്നതല്ല ഈ അഴിമതിയെന്ന് കമല്‍നാഥ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്ന എല്ലാ റേഷന്‍ കടകളിലും പരിശോധന നടത്തണം. സര്‍ക്കാര്‍ പ്രത്യേകം അന്വേഷണം നടത്തണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. പൊതുജന താല്പര്യാര്ത്ഥം ഈ കേസ് സിബിഐക്ക് വിടണമെന്നും കമല്‍നാഥ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സയ്യിദ് ജാഫര്‍ കുറ്റപ്പെടുത്തി. കമല്‍നാഥ് അധികാരത്തിലിരുന്നപ്പോള്‍ ഇക്കാര്യങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ലെന്ന് ബിജെപി മന്ത്രി ഭൂപേന്ദ്രസിംഗ് ആരോപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications