• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രത്‌നങ്ങള്‍ നിറച്ച ക്ഷേത്ര നിലവറ; കാവലിരിക്കുന്ന പാമ്പുകള്‍!! ദുരൂഹത, ഇരുണ്ട വെളിച്ചത്തില്‍ കണ്ടത്

ഭുവനേശ്വര്‍: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ക്ഷേത്രങ്ങളില്‍ വന്‍ നിധി ശേഖരമുണ്ടെന്ന് മുത്തശ്ശി കഥകളില്‍ കുറേ കേട്ടതും വായിച്ചതുമാണ്. ഇതിന് മലയാളികള്‍ക്ക് മുമ്പിലുള്ള തെളിവാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. എന്നാല്‍ മറ്റൊരു ക്ഷേത്രത്തിലും സമാനമായ രീതിയില്‍ രത്‌നശേഖരമുണ്ട്. പാമ്പുകള്‍ കാവലിരിക്കുന്ന രത്‌നങ്ങളും സ്വര്‍ണങ്ങളുമുള്ള ഇവിടെക്ക് എല്ലാവര്‍ക്കും കടക്കാന്‍ സാധിക്കില്ല. നിയന്ത്രണമുണ്ട്.

ആണ്ടുകള്‍ ഏറെ കഴിയുമ്പോഴാണ് നിലവറകള്‍ തുറക്കുക. അതും കര്‍ശന സുരക്ഷയില്‍. സര്‍ക്കാരും കോടതിയും സംസ്ഥാനത്തെ പ്രമുഖ ഉദ്യോഗസ്ഥരുമെല്ലാം ഇടപെടും ഇത്തരം ഘട്ടങ്ങളില്‍. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് കോടികള്‍ വിലമതിക്കുന്ന രത്‌ന കൂമ്പാരമുള്ളത്. നേരത്തെ ക്ഷേത്ര നിലവറ തുറന്നവരെ ഞെട്ടിച്ച ചില സംഭവങ്ങളുണ്ടായിരുന്നു....

12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചത്

12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചത്

12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തോട് ചേര്‍ന്നാണ് രത്‌ന കൂമ്പാരമുള്ള നിലവറ. ഇത് തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലവറ തുറക്കുന്നത്. കര്‍ശന സുരക്ഷയില്‍ നടക്കുന്ന നിലവറ തുറക്കല്‍ ചടങ്ങ് എന്തുകൊണ്ടും ആകര്‍ഷണീയമാണ്. സാധാരണ വസ്ത്രമല്ല അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ധരിക്കുക. ഇത്തരം ഘട്ടങ്ങളില്‍ പ്രത്യേക വസ്ത്രം ധരിക്കണം. ഉദ്യോഗസ്ഥരായാലും സര്‍ക്കാര്‍ പ്രതിനിധി ആയാലും. മാത്രമല്ല, രത്‌നങ്ങളും ആഭരണങ്ങളുമൊക്കെ കാണുമ്പോള്‍ ആര്‍ക്കും കണ്ണുതള്ളും. ഇത്തരം ഘട്ടത്തില്‍ അവിവേകം ചെയ്യാതിരിക്കാനും മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.

17 അംഗ സംഘം

17 അംഗ സംഘം

17 അംഗ സംഘമാണ് നിലവറയ്ക്ക് അകത്ത് പ്രവേശിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ച് മണിവരെ പരിശോധന തുടരും. ക്ഷേത്ര ഭരണസമിതി അധ്യക്ഷന്‍ പികെ ജെനയുടെ നേതൃത്വത്തിലാണ് സംഘം അകത്ത് കടക്കുക. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധി, ക്ഷേത്ര ഭരണസമിതി പ്രതിനിധികള്‍, കളക്ടര്‍, ഹൈക്കോടതി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ആഭരണങ്ങളും രത്‌നങ്ങളും പരിശോധിക്കാനോ അതിലേക്ക് വെളിച്ചമടിക്കാനോ ആര്‍ക്കും അനുമതിയില്ല. അങ്ങനെ ചെയ്താല്‍ പുലിവാലാകും. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം പരിശോധന സംഘത്തിന് നല്‍കിയിട്ടുണ്ട്.

എത്ര അറകളുണ്ട്

എത്ര അറകളുണ്ട്

സ്വര്‍ണങ്ങളും, രത്‌നങ്ങളും, ആഭരണങ്ങളുമെല്ലാമുള്ള നിലവറ ഇതിന് മുമ്പ് തുറന്നത് 1984ലാണ്. അന്ന് മൂന്ന് അറകള്‍ മാത്രമാണ് തുറന്നത്. ക്ഷേത്രത്തിന് എത്ര അറയുണ്ടെന്ന് ഇതുവരെ ആര്‍ക്കുമറിയില്ല. ഏഴ് നിലവറകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നിലവറ തുറക്കുമ്പോള്‍ പുരി രാജാവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വേണമെന്നാണ് നിബന്ധന. പരിശോധനയുടെ ഭാഗമായി വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ നാല് കവാടത്തിലും പോലീസിനെ നിര്‍ത്തി. ക്ഷേത്രത്തിന്റെ പരിസരങ്ങളും പോലീസ് വലയത്തിലാണ്.

ഒരേ വസ്ത്രം

ഒരേ വസ്ത്രം

നിലവറയില്‍ കടക്കുമ്പോള്‍ എല്ലാവരും ഒരേ വസ്ത്രമാണ് ധരിക്കേണ്ടത്. വ്യത്യസ്ത നിറവും മറ്റും പാടില്ല. കോട്ടണ്‍ വസ്ത്രമാണ് ധരിക്കുക. പരിശോധനയ്ക്ക് മുമ്പ് മാത്രമേ ഈ വസ്ത്രം കൈമാറു. ക്ഷേത്രം ഭാരവാഹികളാണ് ഈ വസ്ത്രം കൈമാറുക. ബാറ്ററി ഉപയോഗിച്ചുള്ള ടോര്‍ച്ച് മാത്രമേ അകത്ത് ഉപയോഗിക്കൂ. കൂടെ പരമ്പരാഗത വെളിച്ചമായ ദിയയും ഉപയോഗിക്കും. 1984ല്‍ പരിശോധന നടത്തുമ്പോള്‍ ദിയ മാത്രമാണ് ഉപയോഗിച്ചത്. അന്ന് ദുരൂഹമായ ചില അനുഭവങ്ങള്‍ നിലവറയില്‍ കയറിയവര്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ചില സുരക്ഷാ നടപടികള്‍ കൂടി ഇത്തവണ സ്വീകരിച്ചിട്ടുണ്ട്.

പാമ്പുകളുടെ കാവല്‍

പാമ്പുകളുടെ കാവല്‍

1984ല്‍ അകത്ത് കയറിയപ്പോള്‍ ചില ശബ്ദങ്ങള്‍ കേട്ടിരുന്നു. പാമ്പുകളുടെ ശബ്ദമാണിതെന്ന് പ്രചരണമുണ്ടായി. തുടര്‍ന്ന് പരിശോധന നിര്‍ത്തിവച്ച് സംഘം ഉടന്‍ പുറത്തുകടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. മുന്‍കരുതല്‍ എന്നോണം പാമ്പ് പിടുത്തക്കാരെയും ഇത്തവണ പരിശോധക സംഘം കൂടെ കൂട്ടിയിട്ടുണ്ട്. എന്നാല്‍ പാമ്പ് പിടുത്തക്കാരെ അകത്ത് കയറ്റില്ല. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ ഇവരെ അകത്തേക്ക് വിളിക്കൂ.

പരിശോധനയുടെ ലക്ഷ്യം

പരിശോധനയുടെ ലക്ഷ്യം

ആഭരണങ്ങളും രത്‌നങ്ങളും പരിശോധിച്ച് കണക്കാക്കുകയല്ല ഇത്തവണ അകത്ത് കടന്നുള്ള പരിശോധനയുടെ ലക്ഷ്യം. നിലവറ ഭിത്തികളുടെ ശേഷി പരിശോധിക്കലാണ്. ആഭരണങ്ങള്‍ നോക്കാന്‍ പോലും പാടില്ലെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫോട്ടോ എടുക്കാനോ വെളിച്ചമടിക്കാനോ പാടില്ല. അകത്തേക്ക് കടക്കുന്നതിന് മുമ്പ് അണിഞ്ഞിരിക്കുന്ന വസ്ത്രം മാത്രമേയുള്ളൂവെന്ന് ഉറപ്പാക്കും. ഭിത്തികളുടെ ഉറപ്പ് പരിശോധിക്കുന്നത് പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇതിന് മുമ്പ് 1984, 1978, 1926, 1905 എന്നീ വര്‍ഷങ്ങളില്‍ ക്ഷേത്ര നിലവറ തുറന്നിരുന്നു.

ക്ഷേത്ര പുനരുദ്ധാരണം

ക്ഷേത്ര പുനരുദ്ധാരണം

കഴിഞ്ഞ മാസം 22ന് ക്ഷേത്ര നിലവറ പരിശോധിക്കാന്‍ ഹൈക്കോടതി പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച 26, 27 തിയ്യതികളിലാണ് പരിശോധന നടത്തിയത്. നിലവറയുടെ പുറംഭാഗം മാത്രമാണ് അന്ന് പരിശോധിച്ചത്. അകത്തെ ഭിത്തികളുടെ ഉറപ്പ് പരിശോധിക്കണമെങ്കില്‍ നിലവറ തുറക്കണമെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് നിലവറ തുറന്ന് ഭിത്തികളുടെ ശേഷി പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയത്. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് ഈ പരിശോധനകളെല്ലാം. കോടതിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത്.

English summary
'Ratna Bhandar' of Puri Jagannath Temple to be inspected after 34 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more