• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കേന്ദ്രവും ആര്‍ബിഐയും ദുശ്മന്‍-ദുശ്മന്‍, കാരണം ഇതാണ് !

  • By Manu

ന്യൂഡല്‍ഹി: കേന്ദ്രവും റിസര്‍വ്വ് ബാങ്കും (ആര്‍ബിഐ) തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെടുണ്ടായ പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണം.

കേന്ദ്ര ധനമന്ത്രാലയം ഇടയ്ക്കിടെ നിയമങ്ങള്‍ കൊണ്ടു വരികയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്നത് തങ്ങളുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍പ്പിച്ചെന്നാണ് ആര്‍ബിഐയുടെ വാദം. എന്നാല്‍ തങ്ങള്‍ നല്‍കുന്ന പല നിര്‍ദ്ദേശങ്ങളോടും ആര്‍ബിഐ വളരെ പതുക്കെ മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്നു സര്‍ക്കാരും കുറ്റപ്പെടുത്തുന്നു.

കേന്ദ്രവും ആര്‍ബിഐയും തമ്മിലുള്ള ഈ സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെയാണ് നോട്ട് നിരോധനത്തിനു ശേഷമുണ്ടായ പല പരിഷ്‌കാരങ്ങളും വേണ്ടത്ര വിജയിക്കാത്തതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ പഴയ നോട്ട് ഒരു തവണ ബാങ്കില്‍ അടയ്ക്കാവുന്നതിന്റെ പരിധി 5000 ആക്കി നിശ്ചയിച്ച തീരുമാനമാണ് പാളിപ്പോയത്. ഇതില്‍ കൂടുതല്‍ തുക ബാങ്കില്‍ അടയ്ക്കുകയാണെങ്കില്‍ മതിയായ വിശദീകരണം നല്‍കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ കേന്ദ്രത്തിന് തീരുമാനം പിന്‍വലിക്കേണ്ടിവരികയും ചെയ്തു.

നോട്ട് തിരിച്ചടയ്ക്കല്‍ വൈകാന്‍ വിശദീകരണം നല്‍കണമന്ന ആര്‍ബിഐയുടെ അറിയിപ്പ് കേന്ദ്രം തെറ്റായി വ്യാഖ്യാനിച്ചതു കൊണ്ടാണ് ഇത്തരമൊരു വിജ്ഞാപനം പുറത്തിറങ്ങിയതെന്ന് ധനമന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് പിന്‍വലിക്കാവുന്ന തുക പരമാവധി 2.5 ലക്ഷമാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ ഇവയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ആര്‍ബിഐയ്ക്ക് മൂന്നു ദിവത്തോളം വേണ്ടിവന്നു. അതിനു ശേഷമാവട്ടെ ഇത്രയും പണം പിന്‍വലിക്കുക ബുദ്ധിമുട്ടാണെന്ന് ആര്‍ബിഐ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രവും ആര്‍ബിഐയും തമ്മില്‍ മറ്റൊരു അഭിപ്രായവ്യത്യാസമുള്ളതായി തെളിഞ്ഞത്. പണം എണ്ണി തിട്ടപ്പെടുത്തിയതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടാവാമെന്നും ഇവ ഒന്നു കൂടി പരിശോധിക്കണമെന്നും കഴിഞ്ഞയാഴ്ച സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആര്‍ബിഐയോടും ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു.

കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നികുതി ഒഴിവാക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടും കേന്ദ്രവും ആര്‍ബിഐയും തമ്മിലുള്ള ഭിന്നത പുറത്തുവന്നു. പൂര്‍ണമായും നികുതി ഒഴിവാക്കിയാല്‍ അത് ബാങ്കുകള്‍ക്ക് തിരിച്ചടിയാവുമെന്ന് ആര്‍ബിഐ തുറന്നടിച്ചിരുന്നു.

English summary
The stress of managing the process of demonetisation has brought to the fore some lapses in communication between the Reserve Bank of India and the government. The lack of coordination between the two has come in the way of smoother implementation of several measures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more