റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കിൽ മാറ്റമില്ല...

  • Posted By: Desk
Subscribe to Oneindia Malayalam

മുംബൈ: പലിശനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേലാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്.

10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...

പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാലാണ് പലിശനിരക്കിൽ മാറ്റംവരുത്താതെ വായ്പാ നയം പ്രഖ്യാപിച്ചത്. അടുത്ത മാസങ്ങളിലും പണപ്പെരുപ്പം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ ചേർന്ന ധനനയ കമ്മിറ്റി യോഗത്തിലും റിപ്പോ നിരക്കുകളിൽ മാറ്റംവരുത്തിയിരുന്നില്ല. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് റിപ്പോ നിരക്കുകളിൽ അവസാനമായി മാറ്റംവരുത്തിയത്.

rbi

കഴിഞ്ഞ രണ്ടുദിവസമായി നടന്ന ധനനയ കമ്മിറ്റി യോഗത്തിൽ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് തന്നെയായിരുന്നു അഞ്ചംഗ സമിതിയുടെ അഭിപ്രായം. എന്നാൽ മൈക്കിൾ പെട്രാ മാത്രം നിരക്കിൽ 25 ബേസിക് പോയിന്റ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിരക്ക് വർദ്ധിപ്പിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. ഈ സാമ്പത്തിക വർഷത്തെ അവസാന വായ്പ നയമാണ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്

English summary
rbi monetary policy; repo rate unchanged.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്