Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്കിന്റെ കയ്യില്‍ പണമില്ല!! ഡിസംബര്‍ 30ന് ശേഷം രാജ്യത്ത് എന്ത് സംഭവിക്കും

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ 2.473 മില്യണ്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു

ദില്ലി: ഡിസംബര്‍ 30ന് ശേഷം ഉപയോഗിക്കാനുള്ള പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് നിരോധനത്തിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് അനിവാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും പെട്ടെന്ന് കൈക്കൊണ്ട തീരുമാനമല്ലായിരുന്നുവെന്നുമാണ് വിശദീകരണം.

നോട്ട് നിരോധനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ലെന്ന വാദങ്ങള്‍ക്കുള്ള മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ 2.473 മില്യണ്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ്വ് ബാങ്ക് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യ പ്രതിസന്ധിയില്‍

ഇന്ത്യ പ്രതിസന്ധിയില്‍

നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയെങ്കിലും ഡിസംബര്‍ 30 ന് ശേഷം പുറത്തിറക്കുന്നതിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ പക്കലില്ലെന്നാണ് അരുണ്‍ ജയ്റ്റ്‌ലി വിശദീകരിക്കുന്നു.

ഒറ്റപ്പോക്കില്‍

ഒറ്റപ്പോക്കില്‍

പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ റിസര്‍വ്വ് ബാങ്ക് മാനദണ്ടങ്ങളോടെ അനുമതി നല്‍കിയിരുന്നു. ശേഷിക്കുന്ന 11 ദിവസത്തി നിടെ ഒറ്റത്തവണയായി എത്ര തുക വേണമെങ്കിലും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നതാണ് നിര്‍ദേശം. എന്നാല്‍ പലതവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയാല്‍ ബാങ്ക് അധികൃതര്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും.

 ക്യൂകളില്‍ നിന്ന് മോചനം

ക്യൂകളില്‍ നിന്ന് മോചനം

പണം നിക്ഷേപിക്കുന്നതിനായി ബാങ്കുകള്‍ക്ക് മുമ്പിലുള്ള ക്യൂ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റിലിയും റിസര്‍വ്വ് ബാങ്കും ഒറ്റത്തവണ നിക്ഷേപം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന

കള്ളപ്പണം വെളുത്തുന്നതിന് വേണ്ടി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ലെന്ന് നേരത്തെ തന്നെ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+