പണമെടുക്കാന്‍ എടിഎമ്മുകള്‍ അലഞ്ഞ് നടക്കണം; മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തന രഹിതം
ദില്ലി: പണമെടുക്കാന്‍ ഓരോ എടിഎമ്മുകളും അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ് ഉപഭോക്താക്കള്‍. ഒന്നുകില്‍ മെഷീന്‍ തകരാറിലായിരിക്കും അല്ലെങ്കില്‍ എടിഎമ്മില്‍ പണമുണ്ടാവില്ല. ഉഭോക്താക്കളുടെ ഈ കഷ്ടപ്പാടുകള്‍ കണ്ട് റിസര്‍വ്വ് ബാങ്ക് നടത്തിയ സര്‍വ്വെയില്‍ രാജ്യത്ത് നിലവിലുള്ള എടിഎമ്മുകള്‍ മൂന്നിലൊന്നും പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തി.
വിവിധ ബാങ്കുകളുടെ 4000 എടിഎമ്മുകളില്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്എസ് മുദ്ര പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ബാങ്കിങ് ഇവന്റിലാണ് രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണെന്ന് എസ്എസ് മുദ്ര പറഞ്ഞത്.

സ്വകാര്യ ബാങ്കുകള്‍ അവരുടെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ ഇപ്പോഴും മന്ദഗതിയിലാണ് നീങ്ങുന്നതെന്നും സര്‍ക്കാര്‍ കാര്യമായി പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മുദ്ര പറഞ്ഞു.
തകരാറിലായ എടിഎമ്മുകള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബാങ്കുകള്‍ ഉപഭോക്താക്കളോടുള്ള ബാധ്യത കുറയ്ക്കുന്നത് ഡിജിറ്റല്‍ ബാങ്കിങ് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റുകള്‍ കുറയ്ക്കുന്നതിനാണ് സര്‍വ്വെനടത്തിയത്. ഇതിനായി റിസര്‍വ്വ് ബാങ്ക് ചട്ടക്കൂട് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications