കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാം'; അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തന്നെ? വിമതരുടെ യോഗത്തിൽ നടന്നത്

Google Oneindia Malayalam News

ദില്ലി; പാർട്ടിയിൽ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളുമായി ഇന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ബിഹാർ, രാജസ്ഥാൻ, കേരള തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ കനത്ത പരാജയങ്ങൾക്ക് പിന്നാലെയാണ് വിമതരുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് സോണിയ ഗാന്ധി തയ്യാറായത്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ പങ്കെടുത്ത ഇന്നത്തെ കോൺഗ്രസ് യോഗത്തിൽ പല നിർണായക കാര്യങ്ങളും ചർച്ചയായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സോണിയയുടെ വസതിയിൽ

സോണിയയുടെ വസതിയിൽ

സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് ഇന്ന് വിമതരെ വിളിച്ച് ചേർത്തുള്ള യോഗം നടന്നത്. രാജികളുടെയും എതിര്‍പ്പുകളുടെയും വിമത നീക്കങ്ങളുടെയും നീണ്ട നാളുകൾക്കൊടുവിലാണ് സോണിയ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറായത്. വിമത നേതാക്കളായ
ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഗുലാം നബി ആസാദ്, ശശി തരൂർ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ തുടങ്ങിയവരായിരുന്നു ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.

അടുത്ത അധ്യക്ഷൻ

അടുത്ത അധ്യക്ഷൻ

അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന് യോഗത്തിൽ നേതൃത്വ അഭാവവും പാർട്ടി നേതാക്കൾക്കിടയിലെ ഭിന്നതകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി നേതാക്കൾ വെളിപ്പെടുത്തുന്നു. ആരാകും അടുത്ത പാർട്ടി അധ്യക്ഷൻ എന്ന വിഷയവും യോഗത്തിൽ ചർച്ചയായതായി നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഉത്തരവാദിത്തം ഏറ്റെടുക്കാൻ

ഉത്തരവാദിത്തം ഏറ്റെടുക്കാൻ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തന്നെ എത്തിയേക്കുമെന്നുള്ള സൂചനകളാണ് നേതാക്കൾ നൽകുന്നത്. അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയ്യാറാണെന്ന് രാഹുൽ പറഞ്ഞില്ലേങ്കിലും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ യോഗത്തിൽ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

രാഹുൽ ഗാന്ധി പറഞ്ഞത്

രാഹുൽ ഗാന്ധി പറഞ്ഞത്

ഞാൻ കോൺഗ്രസ് അധ്യക്ഷനാകണമോ ഇല്ലെയോ എന്നതല്ല വിഷയം , മറിച്ച് പാർട്ടിയിൽ പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്നതാണെന്ന് രാഹുൽ യോഗത്തിൽ പറഞ്ഞു. അത് നേടാൻ പാർട്ടി എന്ത് ഉത്തരവാദിത്തമാണ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് പറഞ്ഞു.

ശക്തിപ്പെടുത്തേണ്ടത്

ശക്തിപ്പെടുത്തേണ്ടത്

പാർട്ടിയെ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും അടിത്തട്ടിലുള്ള പ്രവർത്തകരെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും യോഗത്തിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വോട്ടുബാങ്കുകൾ തിരിച്ച് പിടിച്ച് ശക്തമായ മുന്നേറ്റം നടത്താനുള്ള സമഗ്രമായ പ്രവർത്തന പദ്ധതികൾ ഉണ്ടാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

സംയുക്തമായി തിരഞ്ഞെടുക്കണം

സംയുക്തമായി തിരഞ്ഞെടുക്കണം

അതേസമയം രാഹുൽ ഗാന്ധിയുമായി നേതാക്കൾക്ക് യാതൊരു തരത്തിലുള്ള തർക്കങ്ങളും ഇല്ലെന്നും അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾ കോൺഗ്രസിൽ പുരോഗമിക്കുകയാണെന്നും യോഗത്തിന് ശേഷം സോണിയയുടെ വിശ്വസ്തനായ മുതിർന്ന നേതാവ് ബൻസ്വാൾ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പാര്‍ലമെന്ററി ബോര്‍ഡും സംയുക്തമായി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യത്തില്‍ത്തന്നെ ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും വിമതർ.

മടങ്ങി വരണമെന്ന്

മടങ്ങി വരണമെന്ന്

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്നാണ് 99 ശതമാനം പാർട്ടി നേതാക്കളും ആഗ്രഹിക്കുന്നതെന്നാണ് മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ദിവസം പറഞ്ഞത്.കോൺഗ്രസിന്റെ ഇലക്ടറൽ കോളജ്, എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ, അംഗങ്ങൾ ചേർന്ന് അനുയോജ്യനായ നേതാവിനെ തിരഞ്ഞെടുക്കും. എന്നാൽ രാഹുൽ പാർട്ടിയുടെ അമരത്തുണ്ടാകണമെന്നാണ് എല്ലാവരുടേയും ആവശ്യം. അതേസമയം തിരുമാനിക്കേണ്ടത് രാഹുലാണെന്നും സുർജേവാല പറഞ്ഞിരുന്നു.

കർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജി വെച്ചുകർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജി വെച്ചു

സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിയെ വളർത്താൻ ശ്രമിക്കുന്നു; തെരഞ്ഞെടുപ്പിൽ പാളിച്ചകൾ ഉണ്ടായെന്നും യുഡിഎഫ്

'ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്''ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്'

English summary
ready to take any responsibility; Rahul Gandhi in congress meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X