കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന് പിന്നില്‍ ആര്‍എസ്എസ്?

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: കൃഷിയും വ്യവസായവും ചെയ്യുന്ന, സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള പട്ടേലുമാര്‍ സംവരണത്തിന് വേണ്ടി സമരം ചെയ്യുകയോ. സമുദായത്തില്‍ നിന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെയുള്ള പട്ടേലുമാരുടെ സമരത്തെ ആളുകള്‍ സംശയത്തോടെ നോക്കിയാല്‍ തെറ്റ് പറയുന്നത് എങ്ങനെയാണ്. പട്ടേലുമാരുടെ കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളെയും അധ്യാപകരെയും വക്കീലന്മാരെയും മറ്റും ഇഷ്ടം പോലെ കാണാം.

വെറും സംവരണത്തിന് വേണ്ടിയല്ല പട്ടേലുമാര്‍ സമരം ചെയ്യുന്നതെന്നും, ഈ സമരത്തിന്റെ പേരില്‍ സംവരണം തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ആണെന്നുമാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രചരിക്കുന്നത്. സംവരണം എടുത്തു കളയാനുള്ള അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണത്രെ മോദിയുടെ വിശ്വസ്തരായ പട്ടേലുമാര്‍ ഇപ്പോള്‍ സമരനാടകം കളിക്കുന്നത്.

മോദിയുടെ വോട്ട് ബാങ്കായ പട്ടേലുമാര്‍

മോദിയുടെ വോട്ട് ബാങ്കായ പട്ടേലുമാര്‍

2002 ല്‍ അധികാരമേറ്റ നാള്‍ മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തരായ വോട്ട് ബാങ്കാണേ്രത ഗുജറാത്തിലെ പട്ടീദാറുമാര്‍. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരത്തിലുള്ള പട്ടേലുമാര്‍ വെറും സംവരണത്തിന് വേണ്ടിയല്ല ഇപ്പോള്‍ സമരം ചെയ്യുന്നത്. പിന്നെയോ.

പിന്നില്‍ വലിയ അജണ്ട

പിന്നില്‍ വലിയ അജണ്ട

സംവരണം തന്നില്ലെങ്കില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയണമെന്നും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണം എന്നുമാണ് സമരക്കാരുടെ ആവശ്യം. രണ്ടാമത് പറഞ്ഞിരിക്കുന്നതാകട്ടെ ആര്‍ എസ് എസിന്റെ അജണ്ടയാണ് - സോഷ്യല്‍ മീഡിയയിലെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു.

ബാബറി മസ്ജിദും ഗുജറാത്തും തമ്മില്‍

ബാബറി മസ്ജിദും ഗുജറാത്തും തമ്മില്‍

ബാബറി മസ്ജിദ് വിഷയം കത്തിച്ച് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് തടയിടാന്‍ ശ്രമിച്ചത് പോലെ ആര്‍ എസ് എസ് ഗുജറാത്തില്‍ കലാപങ്ങളുണ്ടാക്കി ജാതി സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഗുജറാത്തില്‍ പരീക്ഷിച്ച് ജയിച്ചാല്‍ ഇത് രാജ്യമൊട്ടാകെ വ്യാപിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.

ശ്രദ്ധ തിരിക്കാനാണോ കലാപം

ശ്രദ്ധ തിരിക്കാനാണോ കലാപം

കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് കലാപമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ മോദിക്കും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ സമരത്തിനൊരുങ്ങിയ ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ഇവര്‍ക്ക് ഒരു പരാതിയും ഇല്ല എന്ന കാര്യമാണ് രസകരം.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പട്ടേല്‍ സമുദായത്തിലെ യുവാക്കള്‍ ഒ ബി സി വിഭാഗത്തില്‍ പെടുത്തി സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. അഹമ്മദാബാദിലെ കൂറ്റന്‍ റാലിയോടെ ഇത് സംസ്ഥാനം ആകമാനമുള്ള പ്രക്ഷോഭമായി മാറി.

English summary
Is the real reason for the Patel mess to abolish reservation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X