
ഗുജറാത്തില്‍ വിമതർ ബിജെപിക്ക് പണികൊടുത്തു തുടങ്ങി: ഒരു നഗരസഭയും പഞ്ചായത്തും നഷ്ടമാവും
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ രീതിയിലുള്ള വിമത ശല്യമാണ് ബി ജെ പി നേരിട്ടുകൊണ്ടിരിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി പേരാണ് പാർട്ടി വിടുകയോ വിമതരായി മത്സരിക്കാന്‍ തീരുമാനിക്കുകയോ ചെയ്തത്. ഇതോടെ മുതിർന്ന നേതാക്കളും മുന്‍ എം എല്‍ എമാരും ഉള്‍പ്പടേയുള്ളവർക്കെതിരെ ബി ജെ പി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വഡോദര ജില്ലയിലെ പദ്ര ഉള്‍പ്പടേയുള്ള പല മണ്ഡലങ്ങളിലും വിമതർ ബി ജെ പിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ വിമതർ തകിടം മറിച്ചേക്കുമെന്ന് വിമർശനങ്ങളും ശക്തമാണ്.

മുതിർന്ന പാർട്ടി നേതാവും പദ്ര മുൻ എം എൽ എയുമായ ദിനേശ് പട്ടേലെന്ന ദിനു മാമയാണ് മണ്ഡലത്തിലെ ബി ജെ പി വിമതന്‍. നവംബർ 17 ന് ദിനു മാമ പാർട്ടി വിട്ടതിനെത്തുടർന്ന്, പ്രദേശത്തെ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും 11 താലൂക്ക് പഞ്ചായത്ത് അംഗങ്ങളും രാജിവെക്കുകയും ചെയ്തു. ഇതോടെ തദ്ദേശ സ്വയം ഭരണം സ്ഥാപനങ്ങളിലെ ബി ജെ പി ഭരണം വീഴുകയും ചെയ്തു.
'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'

2021 ഫെബ്രുവരിയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി രാഷ്ട്രീയ സമാജ് പക്ഷ (ആർ എസ് പി) പാർട്ടിയുടെ പിന്തുണയിലായിരുന്നു മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ താലൂക്ക് പഞ്ചായത്ത് തലത്തില്‍ 28ൽ 15 സീറ്റും സഖ്യത്തിന് നേടാന്‍ സാധിച്ചു. താമസിയാതെ ഒരു സ്വതന്ത്രൻ പാർട്ടിയിൽ ചേർന്നു, ഇതോടെ ഭൂരിപക്ഷമായ 16-ൽ എത്താൻ സഹായിച്ചു. എന്നാല്‍ ഈ അംഗങ്ങളെല്ലാം രാജിവെച്ചതോടെയാണ് ബി ജെ പിക്ക് ഭരണം നഷ്ടമായത്.
ദില്‍ഷ ചെയ്തതല്ല ബ്ലെസ്ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്ലിയുടെ അനിയന് പറയുന്നു

28 അംഗ മുനിസിപ്പാലിറ്റിയിൽ ബി ജെ പി 20 സീറ്റുകളായിരുന്നു നേടിയത്. അഞ്ച് ആർ എസ് പി അംഗങ്ങളും ഭരണകക്ഷിക്ക് പിന്തുണ നൽകി. 11 ബി ജെ പി അംഗങ്ങൾ രാജിവച്ചതോടെ ബി ജെ പിയുടെ അംഗസംഖ്യ ഒമ്പതായി കുറഞ്ഞു. ആർ എസ് പി നേതാക്കളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. ദിനു മാമയെ പിന്തുണച്ച് പൗരസമിതിയിൽ നിന്ന് രാജിവെച്ചവരിൽ പദ്ര മുനിസിപ്പാലിറ്റി കൗൺസിലർ പരേഷ് ഗാന്ധി ഉള്‍പ്പടേയുള്ളവരാണുള്ളത്.

ദിനു മാമയെ പിന്തുണച്ച് 11 ബി ജെ പി കൗൺസിലർമാർ ഈ ആഴ്ച രാജിവച്ചു... ഞങ്ങൾക്ക് അഞ്ച് ആർ എസ് പി കൗൺസിലർമാരുടെ പിന്തുണയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണം രൂപീകരിക്കാൻ ഞങ്ങൾ സ്വതന്ത്രരായി അവകാശവാദം ഉന്നയിക്കും. ഞങ്ങളെ നേരത്തെ തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ദിനു മാമ ഞങ്ങളുടെ നേതാവാണ്, പാർട്ടി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചതിലൂടെ അനീതി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ എം എൽ എയായ പട്ടേൽ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ബി ജെ പി സസ്‌പെൻഡ് ചെയ്തത്. "2007ൽ ഞാൻ സ്വതന്ത്രനായി വിജയിച്ചു. ഞാൻ എന്റെ വേരുകളിലേക്ക് മടങ്ങുകയാണ്. ജനങ്ങൾ എന്റെ കൂടെയുണ്ട്. എന്റെ അനുയായികള്‍ എന്റെ പിന്നിലുണ്ട്'- ദിനു മാമയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഞങ്ങൾ മണ്ഡലത്തിൽ വിജയിച്ചാൽ താലൂക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും അവർ സ്വതന്ത്ര ബോർഡ് രൂപീകരിക്കും. 2017ൽ എന്നെ പരാജയപ്പെടുത്താൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചയാളാണ് ഇത്തവണ പാർട്ടി തിരഞ്ഞെടുത്ത സ്ഥാനാർത്ഥി. എനിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ല. ബറോഡ ഡയറിയുടെ ചെയർപേഴ്‌സൺ കൂടിയായ പട്ടേൽ 2007ൽ പദ്രയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.

2012ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പാർട്ടി ടിക്കറ്റിൽ വിജയിച്ചതോടെ സീറ്റ് നിലനിർത്തി. 2017ൽ കോൺഗ്രസിന്റെ ജസ്പാൽസിങ് താക്കോറിനോട് 20,000 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. താക്കോറിനും ബിജെപിയുടെ ചൈതന്യസിംഹ സാലയ്‌ക്കുമെതിരെയാണ് അദ്ദേഹം ഇപ്പോൾ മത്സരിക്കുന്നത്. ചൈതന്യസിംഗിന്റെ സഹോദരൻ മയൂർസിൻഹ് സാലയാണ് പദ്ര മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ്.