Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍ എന്നെ 70,000 രൂപയ്ക്ക് ലേലത്തില്‍ വച്ചു... പ്ലസ് വണ്‍കാരിയുടെ മൊഴി

രാംപുര്‍(ഉത്തര്‍ പ്രദേശ്): ഏറ്റവും ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ വരുന്ന ഒരു സംസ്ഥാനമാണോ ഉത്തര്‍ പ്രദേശ്? ഏറെ നാളായി അങ്ങനെ തന്നെ ആണെന്ന് വേണമെങ്കില്‍ പറയാം.

ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. കാമുകന്‍ കൗമാരക്കാരിയായ കാമുകിയെ എഴുപതിനായിരം രൂപയ്ക്ക് ലേലത്തില്‍ വിറ്റ വാര്‍ത്ത. പെണ്‍കുട്ടിയുടെ ഭാഗ്യം, പോലീസ് അവളെ രക്ഷിച്ചു.

മൂന്ന് പേര്‍ ചേര്‍ന്ന്

മൂന്ന് പേര്‍ ചേര്‍ന്ന്

കാമുകനും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്നാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ബദുവാന്‍ ജില്ലിയില്‍ നിന്നുള്ളവരാണ് ഇവര്‍.

ഗ്രാമത്തില്‍ ഒളിപ്പിച്ചു

ഗ്രാമത്തില്‍ ഒളിപ്പിച്ചു

തട്ടിക്കൊണ്ടുപോയതിന് ശേഷം സമീപത്തെ ഒരു ഗ്രാമത്തിലെ വീട്ടില്‍ ആണ് ഇവര്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചത്. അവിടെ വച്ച് 'വില്‍പന' നടത്താനായിരുന്നു പദ്ധതി.

അവള്‍ പറഞ്ഞു

അവള്‍ പറഞ്ഞു

തന്നെ എഴുപതിനായിരം രൂപയ്ക്ക് വില്‍ക്കാനായിരുന്നു കാമുകന്റേയും സുഹൃത്തുക്കളുടേയും പദ്ധതിയെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

നാല് ദിവസം

നാല് ദിവസം

തട്ടിക്കൊണ്ട് പോയതിന് ശേഷം, വില്‍പനയ്ക്ക് മുമ്പായി നാല് ദിവസമാണ് പെണ്‍കുട്ടിയെ ഗ്രാമത്തിലെ വീട്ടില്‍ ഒളിപ്പിച്ച് വച്ചത്. ഇത് തന്നെയാണ് അവള്‍ക്ക് തുണായയതും

നാട്ടുകാര്‍ അറിയിച്ചു

നാട്ടുകാര്‍ അറിയിച്ചു

പെണ്‍കുട്ടിയെ ഒളിപ്പിച്ച വീടിന് അടുത്തുള്ള ചില നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് എത്തുകയും ചെയ്തു.

പ്രതികള്‍ രക്ഷപ്പെട്ടു

പ്രതികള്‍ രക്ഷപ്പെട്ടു

പോലീസ് എത്തി വീട് പരിശോധിയ്ക്കുമ്പോഴേയ്ക്കും പ്രതികളെല്ലാം രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+