Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഞെട്ടിച്ച് അംബാനി; ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി, പിന്നാലെ അദാനിയും

മുംബൈ : ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2022 ന്റെ പട്ടികയില്‍ ആദ്യ 10 ല്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി . 64കാരനായ മുകേഷ് അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം 24 ശതമാനം ഉയര്‍ന്ന് 103 ബില്യണ്‍ ഡോളറിലെത്തി, ഇത് ഏഷ്യയിലെ ഏറ്റവും ധനികന്‍ എന്ന പദവി നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചു .

1

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 64 കാരനായ മുകേഷ് അംബാനിയുടെ സമ്പത്ത് 24 ശതമാനം വര്‍ധിച്ച് 103 ബില്യണ്‍ ഡോളറിലെത്തി, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും സമ്പന്നമായ ഏഷ്യന്‍ പട്ടം നിലനിര്‍ത്തി. കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം, റീട്ടെയില്‍, എനര്‍ജി ബിസിനസിലെ തിരിച്ചുവരവ് കാരണം, റിലയന്‍സിന്റെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 22 ശതമാനം ഉയര്‍ന്നെന്ന് ഹുറുണ്‍ ഇന്ത്യ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2021 ജൂണില്‍, സോളാര്‍, ബാറ്ററി, ഹൈഡ്രജന്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി നാല് ജിഗാഫാക്ടറികള്‍ സ്ഥാപിക്കാനുള്ള 8 ബില്യണ്‍ ഡോളറിന്റെ പദ്ധതി റിലയന്‍സ് പ്രഖ്യാപിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും സമ്പന്നനായ ടെലികോം സംരംഭകനായും അംബാനി ഉയര്‍ന്നു. അതേസമയം, ആഗോളതലത്തില്‍, പട്ടികയിലെ ആദ്യ മൂന്ന് ശതകോടീശ്വരന്മാര്‍ ടെസ്ലയും സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍ എം വി എ ച്ച് സി ഇ ഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ്.

3

സമ്പത്തില്‍ 153 ശതമാനം വര്‍ധനവോടെ അദാനി ഗ്രൂപ്പിലെ ഗൗതം അദാനിയും കുടുംബവും ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നരായി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് ഗൗതം അദാനി, കഴിഞ്ഞ വര്‍ഷം തന്റെ സമ്പത്തില്‍ 49 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അദാനി ഗ്രീനിന്റെ ലിസ്റ്റിംഗിന് ശേഷം, ഗൗതം അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വര്‍ദ്ധിച്ച് 81 ബില്യണ്‍ ഡോളറായിയിരുന്നു.

4

അതേസമയം, എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാരും കുടുംബവും 2021 ജൂണില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ശിവ് നാടാര്‍ എച്ച് സി എല്‍ ടെക്‌നോളജീസിന്റെ എം ഡി സ്ഥാനം രാജിവച്ച് ചെയര്‍മാന്‍ എമിരിറ്റസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ഓഗസ്റ്റില്‍, ടി സി എസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയ്ക്ക് ശേഷം 3 ലക്ഷം കോടി രൂപ വിപണി മൂലധനം നേടിയ നാലാമത്തെ ഇന്ത്യന്‍ ഐ ടി സ്ഥാപനമായി എച്ച് സി എല്‍ ടെക്‌നോളജീസ് മാറിയിരുന്നു.

5

പട്ടികയിലെ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഇന്ത്യക്കാരുടെ ആഗോള റാങ്കുകള്‍ ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ കുതിച്ചുയരുകയാണ്. ഉദാഹരണത്തിന് , സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവല്ല കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500- ലധികം റാങ്കുകള്‍ നേടിയിട്ടുണ്ട് . ഇന്ത്യയിലെ നാലാമത്തെ സമ്പന്നനായി പൂനവല്ല മാറി. റഷ്യ - യുക്രെയ്ന്‍ യുദ്ധം തുടരുകയും നിരവധി പുതിയ തരംഗങ്ങളുമായി കൊവിഡ് ആഘാതം തുടരുകയും ചെയ്തിട്ടും , ആഗോള സാഹചര്യത്തില്‍ ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് 4 ശതമാനം ഉയര്‍ന്ന് 15.2 ട്രില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+