കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ്; രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അനുമതി നല്‍കി. രാഷ്ട്രപതി ഭരണം കോടതി സ്‌റ്റേ ചെയ്തു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ച് വിട്ട് ശനിയാഴ്ചയാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ശുപാര്‍ശ നല്‍കിയത്.

തിങ്കളാഴ്ച സഭയില്‍ മുക്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസ വോട്ട് തേടാനിരിക്കെയായിരുന്നു രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഹൈക്കോടതി വിധി കേന്ദ്രത്തിന് തിരിച്ചടിയാണ്. കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി രാഷ്ട്രപതി ഭരണത്തിന് സ്‌റ്റേ പ്രഖ്യാപിക്കുകയും വ്യാഴാഴ്ച് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ അനുവദി കൊടുക്കുകയുമായിരുന്നു.

Harish Rawat

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. സ്പീക്കര്‍ നേരത്തെ അയാഗ്യരാക്കിയ ഒമ്പത് എംഎല്‍എമാരെയും വോട്ടു ചെയ്യാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സര്‍ക്കാറിനെ പുറത്താക്കമമെന്നുമാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യം.

പിന്നീട് ഭരണ പ്രതിസന്ധി രൂക്ഷമാണെന്നും രാഷ്ട്രപതി ഭരണം വേണമെന്നും ആവശ്യപെട്ട് ഗവര്‍ണര്‍ നല്‍കിയ റിപോര്‍ട്ടാണ് രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണപ്രതിസന്ധി രൂക്ഷമായത്.

English summary
Harish Rawat will take a trust vote on Thursday to determine if he can resume his term as Chief Minister of Uttarakhand, the state's top court has ruled. The High Court's verdict is embarrassing for the Centre, which ordered President's Rule, for Uttarakhand on the weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X