കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍: അമിത് ഷാ
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി അമിത് ഷാ. 2019 ആഗസ്റ്റില്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനായി എത്തിയത്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും നിരവധി വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. നാഷണല്‍ കേണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പാക്കിസ്ഥാനുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്ന് പറഞ്ഞിരുന്നു ഇതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഫാറൂഖ് അബ്ദുല്ല പാക്കിസ്ഥാനുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്ന പ്രസ്ഥാവന താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യുന്നചതിന് പകരം കാശ്മീരിലെ യുവാക്കളോട് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

കാശ്മീരിനെയും, ജമ്മുവിനെയും, പുതുതായി സൃഷ്ടിച്ച കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനേയും വികസനത്തിന്റെ പാതയില്‍കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിന്റെ പ്രതിഫലനം നിങ്ങള്‍ക്ക് 2024ല്‍ കാണാന്‍ സാധിക്കുമെന്നും അമിത്ഷാ കൂട്ടിചേര്‍ത്തു. 4000 കോടിയുടെ പദ്ധതിയാണ് ജമ്മുകാശ്മീരില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 115 കോടി രൂപ ചിലവില്‍ ബെര്‍മിനയില്‍ നിര്‍മിക്കുന്ന 500 കിടക്കകളുള്ള ആശുപത്രിയുടെ ഉദ്ഘാടനവും, ബാരാമുല്ല ജില്ലയിലെ ഫിറോസ് പൂര്‍ നല്ലയില്‍ 46 കോടി ചെലവില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പാക് അധീന കാശ്മീരും, ഈ ഭാഗവും താരതമ്യം ചെയ്ത് നോക്കണം അവര്‍ക്ക്, ആശുപത്രികളോ, ടൊയ്‌ലറ്റുകളോ, റോഡുകളോ, വൈദ്യുതിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ജമ്മുകാശ്മീര്‍ ഭരിച്ചവര്‍ മൂന്ന് മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് പണിതത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏഴ് മെഡിക്കല്‍ കോളജുകളാണ് പണിയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരും മെഡിസിന്‍ പഠിക്കാനായി പാക്കിസ്ഥാനിലേക്ക് പോകേണ്ട കാര്യമില്ല. ഈ മെഡിക്കല്‍ കോളജുകള്‍ വരുന്നതോടുകൂടി 2000 പേരാണ് ഡോക്ടര്‍മാരായി വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിനെ വികസനത്തിന്റെ നെറുകയിലെത്തിക്കുന്ന മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. പ്രധാന മന്ത്രി മോദിക്ക് പ്രത്യേക ഇഷ്ടമുള്ള കേന്ദ്ര ഭരണ പ്രദേശമാണ് കാശ്മീര്‍. ഇവിടുത്തെ തീവ്രവാദത്തെ തുടച്ച് നീക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ജമ്മുകാശ്മീര്‍ ഭരിച്ചവര്‍ സ്വന്തം കാര്യം മാത്രമാണ് നോക്കിയതെന്നും, ജമ്മുികാശ്മീരിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications