രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകം എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന് വാതകത്തിലെ കൊല എന്ന വാക്കാണ് നീക്കിയത്.
പ്രസംഗത്തിൽ പല സ്ഥലങ്ങളിലും രാഹുൽ ഈ വാക്ക് ഉപയോഗിച്ചിരുന്നു. പല ഭാഗങ്ങളിൽ നിന്നും ഈ വാക്ക് നീക്കം ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കൾ രാജ്യ ദ്രോഹികളാണ് എന്ന വാചകത്തിലെ രാജ്യദ്രോഹി എന്ന വാക്ക് ഒഴിവാക്കി, പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കളിയില്ല എന്ന വാചകത്തിലെ പ്രധാനമന്ത്രി നീക്കി.

മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്നും മോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിച്ചില്ലെന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആരോപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ മണിപ്പൂരിലേക്ക് പോയിരുന്നുവെന്നും നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ലെന്നും അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്നും മണിപ്പൂരിനെ നിങ്ങൾ രണ്ടായി വെട്ടിമുറിച്ചുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം, അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പാൻ വേണ്ടിയാണെന്ന് അമിത് ഷാ പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിനേയും പ്രധാനമന്ത്രിയേയും വിശ്വാസമാണെന്നും കൂട്ടിച്ചേർത്തു. അഴിമതിയും കുടംബ വാഴ്ചയും ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും അവിശ്വാസ പ്രമേയം എന്നത് ഭരണഘടന പരമായ നടപടിയാണെന്നും അതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ പ്രമേയം പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരും എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷാ പഞ്ഞു.
ജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രിയെ അവിശ്വസിക്കുന്നില്ലെന്നും അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ മനോ നിലയാണ് പ്രകടമാക്കുന്നതെന്നും അധികരാം ഉറപ്പിക്കുക എന്നതും അഴിമതിയും മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.
അതേസമയം, മണിപ്പൂരിൽ സംഘർഷം നടക്കുന്നുണ്ട് എന്നും സംഭവങ്ങൾ മാനവികതയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും ഷാ പറഞ്ഞു. ബിജെപി വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവന്നുവെന്നെന്നും അദ്ദേഹം പറയുന്നു. കലാപത്തിൽ പ്രതിപക്ഷത്തെക്കാൾ വേദന ബിജെപിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ സർക്കാർ ആദ്യം മുതൽ തന്നെ ചർച്ചയ്ക്ക് തയ്യാറായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ ഇപ്പോൾ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും അമിത് ഷാ പറയുന്നു.












Click it and Unblock the Notifications