നരേന്ദ്ര മോദിയോട് ആരാധന മൂത്തു.. വിവാഹ മോചന ശേഷം ലഭിച്ച ജീവാനാംശം തുക നല്‍കിയത് മോദിക്ക്

  • Written By: Desk
Subscribe to Oneindia Malayalam

ആരാധനമൂത്ത് ആളുകള്‍ ചെയ്തുകൂട്ടുന്നത് പലപ്പോഴും മറ്റുള്ളവരില്‍ തമാശയായും കൗതുകവുമൊക്കെ ഉണര്‍ത്തിയേക്കാം. കഴിഞ്ഞ ദിവസം നടി ശ്രീദേവി മരിച്ചപ്പോള്‍ നടിയെ ഭാര്യയായി വരിച്ച ആരാധകന്‍റെ വാര്‍ത്തയും മരണ ശേഷം പ്രീയപ്പെട്ട നടന്‍ സഞ്ജയ് ദത്തിന്‍റെ പേരില്‍ സ്വത്ത് മുഴുവന്‍ എഴുതി വെച്ച ആരാധികയുടെ വാര്‍ത്തയും ഇത്തരത്തില്‍ നമ്മളില്‍ കൗതുകമുണര്‍ത്തിയ സംഭവങ്ങളാണ്. എന്നാല്‍ സിനിമാ താരത്തോടല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധന മൂത്ത് വിവാഹ മോചന ശേഷം നേടിയ ജീവനാംശ തുക മോദിക്ക് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍. അതും ജമ്മുകാശ്മീരില്‍ നിന്ന് . ജീവനാംശമായി ലഭിച്ച അരലക്ഷത്തിനടുത്ത് തുകയാണ് ഈ ഡോക്ടര്‍ മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന നല്‍കിയത്.

ജമ്മുകാശ്മീരില്‍ നിന്ന്

ജമ്മുകാശ്മീരില്‍ നിന്ന്

ജമ്മു കാശ്മീരില്‍ നിന്നുള്ള ദന്ത ഡോക്ടറാണ് മേഘ. 2011 ല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ തന്നെ ജീവനാംശമായി ലഭിക്കുന്ന തുക മോദിയുടെ സ്വച്ഛഭാരത് പദ്ധതിക്കായി നല്‍കുമെന്ന് മേഘ പ്രഖ്യാപിച്ചിരുന്നു.

വാക്കു പാലിച്ചു

വാക്കു പാലിച്ചു

ഏഴ് വര്‍ഷത്തിനിപ്പുറം വിവാഹ മോചനത്തോടെ ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപയാണ് ഡോ മേഘ സ്നച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്തത്.

ആരാധനയാണ്

ആരാധനയാണ്

രാജ്യത്തിന് വേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രിയോട് തനിക്ക് ആരാധനയാണെന്ന് ഡോ മേഘ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിനായി തനിക്ക് ജീവനാംശമായി ലഭിച്ച തുക നല്‍കാനായത് വലിയ കാര്യമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജീവനാംശത്തിന് വേണ്ടിയല്ല വിവാഹ മോചനം

ജീവനാംശത്തിന് വേണ്ടിയല്ല വിവാഹ മോചനം

വിവാഹ മോചനത്തിന്‍റെ ജീവനാംശമായി ലഭിക്കുന്ന തുക കിട്ടാനാണ് സ്ത്രീകള്‍ വിവാഹമോചനം നേടുന്നതെന്ന തെറ്റിധാരണ പലര്‍ക്കുമുണ്ട്. ആ ആരോപണം ശരിയല്ലെന്ന് തെളിയിക്കുക കൂടിയാണ് തന്‍റെ ലക്ഷ്യമെന്നും മേഘ വ്യക്തമാക്കി,

മോദിക്ക് ഒരു കത്ത്

മോദിക്ക് ഒരു കത്ത്

ഇത്രയും വലിയ തുക മോദിക്ക് നല്‍കിയതില്‍ ഒട്ടും കുറ്റബോധമില്ലെന്നും മേഘ വ്യക്തമാക്കുന്നു. സംഭാവന തുക കൂടാതെ ജലം, വായു ശുദ്ധീകരണ പ്രോജക്ടിനെക്കുറിച്ചുള്ള ഒരു കത്തും സ്വച്ഛഭാരത് കമ്മിറ്റിക്ക് മേഘ അയച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
When a 30-year-old ardent fan of Prime Minister Narendra Modi's was locked in a bitter legal battle for divorce in 2011, she decided to donate the entire alimony to Swachh Bharat Kosh for a clean and healthy India. Six years later, Dr Megha Mahajan of Jammu has fulfilled her promise and donated Rs 45 lakh to Swachh Bharat Kosh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്