ഹൈദരാബാദ് യൂണിവേഴ്‌സിറ്റി; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം
ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് തെലുങ്കാന പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കൊലയാളി വെസ് ചാന്‍സിലര്‍ അപ്പറാവു രാജിവെക്കണം എന്നാവശ്യപെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.
ജാമ്യം നല്‍കുന്നതില്‍ യാതൊരുവിധ എതിര്‍പ്പുകളും ഇല്ലെന്നും സര്‍വ്വകലാശാലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരാഴ്ചയായി ജയിലുനുള്ളില്‍ ആയിരുന്നു. മിയാപൂര്‍ മെട്രോപൊളിറ്റന്‍ കോടതിയാണ് 27 പേര്‍ക്ക് ജാമ്യം അനുവദിച്ചത്.

ജയിലിലായവരില്‍ ഒമ്പത് മലയാളികളും ഉള്‍പ്പെടുന്നു. സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പോയ വിസി അപ്പറാവു തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്.
വിസി അപ്പറാവു രാജിവെക്കുക, വിസിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളെ തല്ലി ചതച്ചാണ് പോലീസ് നേരത്തെ വിദ്യാര്‍ത്ഥികലെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴംഗ സമിതിയെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിയമിച്ചിരുന്നെങ്കിലും വിസിയെ മാറ്റുന്നതുവരെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതിയുടേത്.












Click it and Unblock the Notifications