Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ നടി പ്രത്യുഷാ ബാനർജിയെ പാപ്പരാക്കിയോ?

മുംബൈ: പ്രത്യുഷ ബാനര്‍ജി അവസാനകാലത്ത് മരുന്നുകള്‍ക്കും യാത്രകള്‍ക്കുമായി വീട്ടുജോലിക്കാരിയില്‍ നിന്നും പണം കടം വാങ്ങിയിരുനെന്ന് വെളിപ്പെടുത്തല്‍. വീട്ടു ജോലിക്കാരി രേണു സിന്‍ഹയാണ് ഈ കാര്യം വെളിപ്പെടുകത്തിയത്. മൂന്ന് മാസക്കാലം ഇവര്‍ പ്രത്യുഷയ്‌ക്കൊപ്പം താമസിച്ച് ജൊലി ചെയ്തിരുന്നു.

കാമുകന്‍ രാഹുലിന്റെ അതൃപ്തിയെ തുടര്‍ന്ന് പ്രത്യുഷയുടെ അമ്മ അവരുടെ മുംബൈയിലെ വസതിയില്‍ നിന്ന് പോയതിന് ശേഷമാണ് താന്‍ നടിക്കൊപ്പം ജോലിക്ക് ചേര്‍ന്നതെന്ന് രേണു സിന്‍ഹ പറഞ്ഞു. രാഹുല്‍ സിങുമായുള്ള തര്‍ക്കങ്ങള്‍ക്കു ശേഷം പലപ്പോഴും പ്രത്യുഷയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നെന്നും രേണു സിന്‍ഹ വെള്‌പ്പെടുത്തി.

Pratyusha Banerjee

എന്നാല്‍ സ്വകാര്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ വൈമുഖ്യം മൂലമാണ് താന്‍ പലപ്പോഴും ഇടപെടാതിരുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. മകളെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞിരുനെന്നും പ്രത്യുഷ തന്നെ ദീദി എന്നാണ് വിളിച്ചിരുന്നതെന്നും സിന്‍ഹ പറഞ്ഞു.

രാഹുലുമായി ബന്ധം ഉപേക്ഷിക്കാന്‍ താന്‍ പലതവണ പറഞ്ഞു. നടിയുടെ ബാങ്ക് പാസ്ബുക്കും ക്രെഡിറ്റ് കാര്‍ഡും അടക്കമുള്ള സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചത് രാഹുലാമെന്നും സിന്‍ഹ വ്യക്തമാക്കി. പലപ്പോഴും രാത്രി വൈകിയും പ്രത്യുഷയുടെയും രാഹുലിന്റെയും മുറിയില്‍ നിന്ന് രൂക്ഷമായ വാക്ക് തര്‍ക്കം കേട്ടിരുനെന്നും രേണു സിന്‍ഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+