ഓക്സ്ഫോർഡ് വാക്സിൻ 95 ശതമാനം സുരക്ഷ നൽകുമെന്ന് അസ്ട്രാസെനെക്ക സിഇഒ
മുംബൈ: ഓക്സ്ഫോർഡിന്റെ കൊറോണ വൈറസ് വാക്സിൻ 95 ശതമാനം രോഗികളെയും സംരക്ഷിക്കുമെന്ന് അസ്ട്രാസെനേക്ക സിഇഒ. അസ്ട്രാസെനേക്കയുടെ കൊറോണ വൈറസ് വാക്സിൻ ഫൈസറും മോഡേണയും പോലെ ഫലപ്രദമാണെന്നും പാസ്കൽ സോറിയറ്റ് ബ്രിട്ടീഷ് ദിനപത്രമായ സൺഡേ ടൈംസിനോടാണ് പ്രതികരിച്ചത്.

70% ഫലപ്രാപ്തി
ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ ഭീമനായ അസ്ട്രസെനെക്ക ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം പുറത്തിറക്കിയ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലങ്ങൾ പറയുന്നത് രണ്ട് കുത്തിവെയ്പ് എടുക്കുന്നവരിൽ 70 ശതമാനം ഫലപ്രാപ്തി പ്രകടമാകുന്നുണ്ടെന്നാണ്.

95% ഫലപ്രാപ്തി
ഫൈസറിന്റെ വാക്സിൻ 95 ശതമാനം ഫലപ്രദവും മോഡേണയുടെ 94.5 ശതമാനം ഫലപ്രദവുമാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ കാണിക്കുന്നത്. ലണ്ടനിലും ഇംഗ്ലണ്ടിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വാക്സിന് ശേഷിയുണ്ടെന്ന് കാണിച്ച് ബ്രിട്ടീഷ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് ആഴ്ച അനുമതി ലഭിച്ചേക്കുമെന്നും സോറിയറ്റ് വ്യക്തമാക്കി.

ഓക്സ്ഫഡ് വാക്സിൻ
പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഗവൺമെന്റിന്റെ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി പരിഗണിക്കുന്ന മൂന്ന് കൊറോണ വൈറസ് വാക്സിനുകളിൽ ഒന്നാണ് അസ്ട്രാസെനേക്ക. ഇന്ത്യ അടിയന്തര ഉപയോഗത്തിനായി പരിഗണിക്കുന്ന ഫൈസർ വാക്സിൻ വികസിപ്പിച്ചെടുത്തവയും ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് മൂന്നാമത്തെ വാക്സിൻ.

ഡ്രഗ് റെഗുലേറ്ററുടെ അനുമതി
ബ്രിട്ടീഷ് ഡ്രഗ് റെഗുലേറ്ററുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് കാത്തിരിക്കുകയാണെന്ന് ഓക്‌സ്‌ഫോർഡ് വാക്സിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഫൈസർ വാക്സിന് ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കാൻ ഇതുവരെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ല. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിലും മോഡേണ വാക്സിൻ മൈനസ് 20 ഡിഗ്രി സെൽഷ്യസിലും സൂക്ഷിക്കേണ്ടതുണ്ട്. ഓക്സ്ഫോർഡ് വാക്സിൻ സാധാരണ ഫ്രിഡ്ജ് താപനിലയിൽ സൂക്ഷിക്കാം - രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ. ഇന്ത്യയെക്കാൾ വലിയ രാജ്യത്തിന് ഈ വ്യത്യാസം നിർണായകമാകും.