• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്പിബിക്ക് പദ്മവിഭൂഷണ്‍, കൈതപ്രത്തിന് പദ്മശ്രീ

Google Oneindia Malayalam News

ദില്ലി: റിപബ്ലിക്ക് ദിനത്തെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി നില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയ ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് പദ്മവിഭൂഷണും ലഭിച്ചു. അതേസമയം അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിക്ക് പദ്മഭൂഷണും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പദ്മവിഭൂഷണ്‍ ഇവര്‍ക്ക്

പദ്മവിഭൂഷണ്‍ ഇവര്‍ക്ക്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്തെ മികവിനാണ് ആബെയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. എസ്പി ബാലസുബ്രഹ്മണ്യം കൂടാതെ സുദര്‍ശന്‍ സാഹു, ബിബി ലാല്‍, ബിഎം ഹെഗ്‌ഡേ, നരീന്ദര്‍ സിംഗ് കപനി, മൗലാന വഹീദുദ്ദീന്‍ ഖാന്‍ എന്നിങ്ങനെ മൊത്തം ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പത്ത് പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

ചിത്രയെ കൂടാതെ ഇവരും

ചിത്രയെ കൂടാതെ ഇവരും

ചിത്രയെ കൂടാതെ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍, ചന്ദ്രശേഖര്‍ കമ്പാര്‍, കേശുഭായ് പട്ടേല്‍, കല്‍ബേ സാദിഖ്, രജനീകാന്ത് ദേവീദാസ് ഷ്‌റോഫ്, തര്‍ലോചന്‍ സിംഗ് എന്നിവര്‍ക്കാണ് പദ്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചത്. ഇതില്‍ സുമിത്രാ മഹാജനും പാസ്വാനും കേശുഭായ് പട്ടേലും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. മറ്റൊരാളായ ഗൊഗോയ് കോണ്‍ഗ്രസിന്റെ ശക്തനായ മുഖ്യമന്ത്രിയായിരുന്നു.

പത്മ പുരസ്‌കാരങ്ങളുടെ ചരിത്രം

പത്മ പുരസ്‌കാരങ്ങളുടെ ചരിത്രം

1954ലാണ് പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. പദ്മ വിഭൂഷണ്‍, പദ്മ ഭൂഷണ്‍, പദ്മശ്രീ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ അറിയപ്പെടുന്നത്. പദ്മ വിഭൂഷണാണ് പരമോന്നത പുരസ്‌കാരമായി അറിയപ്പെടുന്നത്. പദ്മഭൂഷണ്‍ രണ്ടാമത്തേതും പദ്മശ്രീ മൂന്നാമതേതുമുള്ള പുരസ്‌കാരമാണ്. അതേസമയം ഏതെങ്കിലും പേരിനൊപ്പം പത്മ അവാര്‍ഡുകള്‍ ചേര്‍ത്ത് വിളിക്കാന്‍ പാടില്ല. മുമ്പ് പറയാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതാരും ചെയ്യാറില്ല.

ചിത്രയ്ക്കുള്ള അംഗീകാരം

ചിത്രയ്ക്കുള്ള അംഗീകാരം

കെഎസ് ചിത്രയ്ക്കുള്ള അംഗീകാരം കൂടിയാണിത്. ആറ് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അവര്‍ നേടിയിട്ടുണ്ട്. എട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകളും അവര്‍ സ്വന്തമാക്കിയിരുന്നു. നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസ്ഥാന പുരസ്‌കാരം നേടിയ ഗായികയുമായിരുന്നു അവര്‍. 2005ല്‍ രാജ്യം ചിത്രയെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരെ തേടി പദ്മഭൂഷണ്‍ എത്തുന്നത്. കേരളത്തിന് ഒന്നാകെ ഇതില്‍ അഭിമാനിക്കാം.

ഗല്‍വാനിലെ ധീരത

ഗല്‍വാനിലെ ധീരത

അതേസമയം ധീരതയ്ക്കുള്ള പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഗല്‍വാനിലെ വീരനായകന്‍ കേണല്‍ സന്തോഷ് ബാബുവിന് മഹാവീര ചക്ര പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കും. ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയാണിത്. സംസ്ഥാനത്ത് പത്ത് പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ ബഹുമതിക്ക് അര്‍ഹരായി തിരുവനന്തപുരം ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ്കുമാറിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

മറ്റ് പുരസ്‌കാരങ്ങള്‍

മറ്റ് പുരസ്‌കാരങ്ങള്‍

സ്തുത്യര്‍ഹ സേവനത്തിന് തിരുവനന്തപുരം സൗത്ത് സോണ്‍ ഐജി ഹര്‍ഷിത അട്ടലൂരി, തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജ് എസ്പി കെഎല്‍ ജോണ്‍കുട്ടി, വിജിലന്‍സ് എസ്പി എന്‍ രാജേഷ്, മലപ്പുറം എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ് ബി അജിത് കുമാര്‍, കോഴിക്കോട് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെപി അബ്ദുല്‍ റസാഖ്, കൊല്ലം ജില്ലയിലെ ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍, വൈക്കം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ നാസര്‍, മലപ്പുറം സിവില്‍ പോലീസ് ഓഫീസര്‍ കെ വത്സല എന്നിവരും മെഡലുകള്‍ക്ക് അര്‍ഹരമായി. കുട്ടികള്‍ അടക്കം 31 പേര്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു.

English summary
republic day 2021: ks chitra and sp balasubramaniam among padma awardees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X