• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിപ്പബ്ലിക്‌ ദിനത്തിലെ കര്‍ഷക സംഘര്‍ഷം; ദീപ്‌ സിദ്ധുവിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ പൊലീസ്‌

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ത്തില്‍ പഞ്ചാബി താരം ദീപ്‌ സിദ്ധുവിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ദില്ലി പൊലീസ്‌. സിദ്ധുവിന്‌ പുറമേ ഗുണ്ട തലവനില്‍ നിന്നും സാമൂഹികപ്രവര്‍ത്തകനായി മാറിയ ലഖാ സിദാനക്കെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ദില്ലിയിലെ വടക്കന്‍ ജില്ലയിലെ കോട്വാലി പൊലീസ്‌ സ്റ്റേഷനിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രധാന വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌.

പൊതുമുതല്‍ നശിപ്പിക്കുക, ചരിത്രപ്രധാനമായ സ്ഥലത്ത്‌ കടന്നു കയറുക, കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ച്‌ പൊലീസിനെ തടയുക, ജോലിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടസപ്പെടുത്തുക, മോഷണം എന്നിങ്ങനെ നിരവധി വകുപ്പുകളാണ്‌ ഗീപ്‌ സിദ്ധുവിനെതിരെ ചുമത്തിയിരിക്കുന്നത്‌. അക്രമ സംഭവങ്ങളെ തുടര്‍ന്ന്‌ ചെങ്കാട്ട്‌ ജനുവരി 27 മുതല്‍ 31വരെ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്‌.

ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ വലിയ തരത്തിലുള്ള സംഘര്‍ഷത്തിനാണ്‌ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്‌. ട്രാക്ടര്‍ റാലിയുമായി ദില്ലിയിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക്‌ കടന്നു കയറുകയും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. 86 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു.

cmsvideo
  Krishnakumar criticize farmers

  ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷത്തിന്‌ നേതൃത്വം നല്‍കിയത്‌ ദീപ്‌ സിദ്ധുവാണെന്ന്‌ കര്‍ഷക സംഘടനാ നേതാക്കള്‍ അടക്കം ആരോപിച്ചിരുന്നു. ചെങ്കോട്ടയിലേക്ക്‌ കര്‍ഷകര്‍ കടന്നതും പതാകഉയര്‍ത്തിയതും ദീപ്‌ സിദ്ധുവിന്റെ നേതൃത്വത്തിലായിരുന്നു. ദീപ്‌ സിദ്ധു ബിജെപിയുടേയും ആര്‍എസ്‌എസിന്റേയും ഏജന്റാണെന്നും സമരം പൊളിക്കാന്‍ സമരക്കാരൊടൊപ്പം ചേര്‍ന്നതാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സംഘര്‍ഷത്തിന്‌ ശേഷം നരേന്ദ്ര മോദിക്കും, അമിത്‌ഷാക്കുമൊപ്പം സിദ്ധു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2019ല്‍ ബിജെപി എംപി സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ദീപ്‌ സിദ്ധു പങ്കാളിയായിരുന്നു.

  അതേസമയം ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ബജറ്റ്‌ സമ്മേളനം നടക്കുന്ന ദിവസം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക്‌ നടത്താനിരുന്ന കര്‍ഷക മാര്‍ച്ച്‌ വേണ്ടെന്ന്‌ വെച്ചു. ദിപ്‌ സിദ്ധുവിന്‌ പുറമേ കര്‍ഷക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ദില്ലി പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ രണ്ട്‌ കര്‍ഷക സംഘടനകള്‍ സമരത്തില്‍ നിന്നും പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

  ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന്‌ സംഘര്‍ഷം നടന്ന ചെങ്കോട്ട സന്ദര്‍ശിക്കും. റിപ്പബ്ലിക്‌ ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെയും അമിത്‌ ഷാ ആശുപത്രിയില്‍ സന്ദര്‍ശിക്കും. രാജ്യ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാജിവെക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

  English summary
  republic day violence; delhi police registered case against deep sidhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X