• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോൽന്യുപിരവിർ കൊവിഡിനെതിരേ ഫലപ്രദമെന്ന് പഠനം

Google Oneindia Malayalam News

ദില്ലി; ആൻറിവൈറൽ മരുന്നായ മോൽന്യുപിരവിർ (Molnupiravir) കൊവിഡ് രോഗികളിൽ ഫലപ്രദമെന്ന് ഗവേഷകർ. മരുന്നിന്റെ ഉപയോഗം കൊവിഡിന്റെ ആദ്യഘട്ടത്തിലുള്ള പുരോഗതിയെ തടയുന്നതിനും വൈറസ് പകര്‍പ്പുകള്‍ ഉണ്ടാക്കുന്നത് തടയുമെന്നും ഓൺലൈൻ പ്രീപ്രിന്റെ സെർവർ മെഡ് ആര്‍ എക്‌സ് ഐ വിയിലെ ലേഖനത്തിൽ പറയുന്നു. യുഎസില് വികസിപ്പിച്ച ഈ മരുന്ന് ഉത്പാദിപ്പിക്കാൻ ഇന്ത്യയിലെ അഞ്ച് കമ്പനിൾക്ക് ലൈസൻസ് ഉണ്ട്.

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

മരുന്ന് സുരക്ഷിതമാണെന്നും കോവിഡ് -19 ന് കാരണമാകുന്ന വൈറസ് SARS-CoV-2 ന്റെ തനിപ്പകർപ്പ് കുറയ്ക്കുന്നതിനും നിർമ്മാർജനം വേഗത്തിലാക്കുന്നതിനും മോൽന്യുിരിവിറിന് സാധിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷകർ പറയുന്നു.
വൈറസ് ബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ മരുന്ന് നൽകേണ്ടതുണ്ട്. മരുന്നിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത 202 പേരിൽ 800 മില്ലിഗ്രാം മോൽന്യുപിരവിർ സ്വീകരിച്ച രോഗികൾക്ക് വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ുണ്ട്.

അതേസമയം പഠനം സുപ്രധാനമാണെങ്കിലും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നും കൂടുതൽ വിലയിരുത്തലുകൾ മരുന്ന് സംബന്ധിച്ച് ഉരുത്തിരിയേണ്ടതുണ്ടെന്ന് പഠനത്തിന്റെ ഭാഗമല്ലാത്തെ പൊതുജനാരോഗ്യവിദഗ്ദൻ പ്രതികരിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. രോഗലക്ഷണ ദൈർഘ്യം, തീവ്രത, ആശുപത്രിയിൽ പ്രവേശിക്കൽ എന്നിവയിലെ മരുന്നിന്റെ സ്വാധീനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്.

ഹോട്ട് ചിത്രങ്ങളുമായി സമീയ ബന്‍ഗെര; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

യുഎസിലെ എമോറി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് മ്യോൽനുപിരാവിറിനെ ഒരു ആൻറിവൈറൽ ഏജന്റായി തിരിച്ചറിഞ്ഞിട്ടുണ്ട്.ഇൻഫ്ലുവൻസ വൈറസുകൾക്കെതിരായ പ്രതിരോധത്തിന് ഈ മരുന്നിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ രണ്ട് വർഷം മുൻപ് കൊവിഡിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങളിലേക്ക് കടന്നു. റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സും മെർക്കും സംയുക്തമായാണ് നിലവിൽ മരുന്ന് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ഈ വർഷം ഏപ്രിലിൽ, അഞ്ച് ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളായ സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എംക്യൂർ ഫാർമസ്യൂട്ടിക്കൽസ്, ഹെറ്റെറോ ലാബ്സ്, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നിവയുമായി കരാറുകളിൽ ഒപ്പുവെച്ചതായി മെർക്ക് പ്രഖ്യാപിച്ചിരുന്നു.

cmsvideo
  മോഹനൻ വൈദ്യർ മരിച്ച നിലയിൽ..വിവരങ്ങൾ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Researchers have found that the antiviral drug Molnupiravir is effective in Covid patients.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X