കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തന്ത്രത്തില്‍ പ്രതിപക്ഷം കുഴങ്ങി; സംവരണ ബില്ല് രാജ്യസഭയില്‍, പ്രതിഷേധം ഉയരില്ല, പാസായേക്കും

Google Oneindia Malayalam News

ദില്ലി: ഞൊടിയിടയിലാണ് ദില്ലിയില്‍ കളികള്‍ മാറുന്നത്. അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. തൊട്ടടുത്ത ദിവസം ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്നു. ശക്തമായ വെല്ലുവിളിയില്ലാതെ തന്നെ ബില്ല് ലോക്‌സഭ കടക്കുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സംവരണ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ രാജ്യസഭയിലും സര്‍ക്കാര്‍ തീരുമാനം വിജയിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസും സിപിഎമ്മും മറ്റു പ്രധാന പാര്‍ട്ടികളുമെല്ലാം സര്‍ക്കാരിന്റെ തന്ത്രത്തില്‍ വീഴുന്ന കാഴ്ചയാണ് ലോക്‌സഭയില്‍ കണ്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്....

ഇന്ന് ഉച്ചയ്ക്ക് ശേഷം

ഇന്ന് ഉച്ചയ്ക്ക് ശേഷം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാജ്യസഭ സംവരണ ബില്ല് പരിഗണിക്കുക. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് പാസാക്കുന്നതിന് തടസമുണ്ടാകില്ല. ബില്ലിനെതിരെ രംഗത്തുവരുമെന്ന് കരുതിയ പാര്‍ട്ടികള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ വിജയിക്കുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോക്‌സഭയില്‍ കണ്ടത്.

കുഴയുന്ന പ്രതിപക്ഷം

കുഴയുന്ന പ്രതിപക്ഷം

സര്‍ക്കാരിന്റെ തന്ത്രത്തില്‍ കുഴയുന്ന പ്രതിപക്ഷമായിരുന്നു ലോക്‌സഭയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ഉയര്‍ന്ന ജാതിക്കാര്‍ മാറി വോട്ട് ചെയ്തതാണെന്ന് ബിജെപി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ എന്തുവില കൊടുത്തും അവരെ കൂടെ നിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. വോട്ട് തന്നെയാണ് പ്രതിപക്ഷത്തെയും കുഴക്കുന്നത്.

തിരിച്ചടിയുണ്ടാകുമോ

തിരിച്ചടിയുണ്ടാകുമോ

ബില്ലിനെതിരെ നിലപാട് സ്വീകരിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന് എല്ലാ പാര്‍ട്ടികളും ഭയക്കുന്നു. ഇതോടെ എല്ലാവരും ബില്ലിനെ അനുകൂലിച്ചു. നേരത്തെ ചില എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച സിപിഎം, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും അനുകൂലിച്ച് വോട്ട് ചെയ്തു.

ധൈര്യമില്ലാതിരുന്ന കാര്യം

ധൈര്യമില്ലാതിരുന്ന കാര്യം

നേരത്തെ പല സര്‍ക്കാരുകള്‍ക്ക് ധൈര്യമില്ലാതിരുന്ന സാമ്പത്തിക സംവരണം എന്ന ചീട്ട് തന്ത്രത്തില്‍ പ്രയോഗിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വോട്ട ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ആരും എതിര്‍ക്കില്ലെന്ന് ബിജെപിക്ക് അറിയാം. എന്നാല്‍ സംവരണം നടപ്പാക്കിയതിന്റെ ഖ്യാതി ബിജെപിക്ക് സ്വന്തമാകുകയും ചെയ്യും. ഇത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

അവസാന ദിനത്തിലെ കളി

അവസാന ദിനത്തിലെ കളി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്ന ദിവസമാണ് സര്‍ക്കാര്‍ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ സംഘടിതമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. തൃണമൂല്‍, ബിജെഡി, ശിവസേന, ടിആര്‍എസ് എന്നീ കക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. മായവതി നിലപാട് മാറ്റിയതോടെ കോണ്‍ഗ്രസിന് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു. കോണ്‍ഗ്രസും അനുകൂലിച്ചു.

സിപിഎം ചെയ്തത്

സിപിഎം ചെയ്തത്

നേരത്തെ സിപിഎം വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക സംവരണത്തിന് അനുകൂലമാണ് സിപിഎം. പക്ഷേ, മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് സിപിഎം പിബി വിലയിരുത്തിയുരുന്നു. നിലവിലെ സാഹചര്യത്തില്‍ ബില്ലിനെ എതിര്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, ലോക്‌സഭയില്‍ തത്വത്തില്‍ പിന്തുണയ്ക്കുന്നുവെന്ന് പിന്നീട് സിപിഎം പ്രഖ്യാപിച്ചു.

പ്രചാരണ വിഷയമാക്കും

പ്രചാരണ വിഷയമാക്കും

ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ് സംവരണ ബില്ല് എന്ന് ബിജെപി കണക്കുകൂട്ടുന്നു. ബില്ലിനെ രാജ്യസഭയില്‍ പ്രതിപക്ഷം എതിര്‍ത്താന്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കും. എല്ലാ അംഗങ്ങളും രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമണിക്ക് ബില്ല് ചര്‍ച്ചക്കെടുക്കും.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി; രണ്ടുദിവസം യുഎഇയില്‍, ശേഷം പാര്‍ലമെന്റില്‍പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി; രണ്ടുദിവസം യുഎഇയില്‍, ശേഷം പാര്‍ലമെന്റില്‍

English summary
Upper Caste Reservation bill based on economic condition today in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X